Sandra Thomas: ഫിലിം ചേംബർ തെരഞ്ഞെടുപ്പ്: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്, പത്രിക സ്വീകരിച്ചു

എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (14:15 IST)
ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നിര്‍മാതാവ് സാന്ദ്ര തോമസ്. സാന്ദ്ര സമർപ്പിച്ച പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ത്രീകൾക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും സാന്ദ്ര തോമസ് പറഞ്ഞു. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു.
 
'സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ ഞാൻ ജയിക്കും. നിർമാതാക്കളുടെ സംഘടനയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടായില്ല', സാന്ദ്ര പറഞ്ഞു. പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
 
നേരത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊള്ളാം, നല്ല തമാശ, വേറെയുണ്ടോ?, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഖമേനി

സംസ്ഥാനത്ത് കനത്തമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ബുധനാഴ്ച മൂന്നിടത്ത് റെഡ് അലർട്ട്

നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

അടുത്ത ലേഖനം
Show comments