Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sandra Thomas: 'വിജയ് ബാബുവിന്റേത് വെറും പട്ടി ഷോ': തുറന്നടിച്ച് സാന്ദ്ര തോമസ്

പരസ്പരം ചളി വാരിയെറിഞ്ഞായിരുന്നു ഇരുവരും വാക്‌പോര് നടത്തിയത്.

Vijay Babu, Sandra Thomas, Vijay Babu Sandra Thomas Issue, Friday Film House, വിജയ് ബാബു, സാന്ദ്ര തോമസ്, ഫ്രൈഡേ ഫിലിംസ്, വിജയ് ബാബു സാന്ദ്ര തോമസ്

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (17:06 IST)
വിജയ് ബാബുവിനെതിരെ തുറന്നടിച്ച് നിർമാതാവ് സാന്ദ്ര തോമസ്. നിർമാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾക്കിടെ വിജയ് ബാബു സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്‌പോര് ഉടലെടുത്തിരുന്നു. പരസ്പരം ചളി വാരിയെറിഞ്ഞായിരുന്നു ഇരുവരും വാക്‌പോര് നടത്തിയത്.
 
വിജയ് ബാബുവിന്റേത് പട്ടി ഷോ ആണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ന്യുസ് 18 ന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം. തനിക്കെതിരെ ആരോപണമുന്നയിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ഇല്ലാതാകാൻ ശ്രമിച്ചയാളാണ് വിജയ് ബാബുവെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.
 
''ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ കേസ് വന്ന സമയത്ത്, ഇരയെ ആക്രമിക്കുക, ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ അന്ന് രാത്രി തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വന്ന് ഇരയുടെ പേര് വിളിച്ച് പറയുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തയാണ്. ഒരാളെ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.'' സാന്ദ്ര പറയുന്നു.
 
''ഈ പോസ്റ്റിട്ട സമയത്ത് എനിക്ക് ആ കുട്ടി മെസേജ് അയച്ചിരുന്നു. ചേച്ചി ഇത് കണ്ടോ എന്ന് ചോദിച്ച്. ആ കുട്ടി പറഞ്ഞത്, ക്ലാസിലൊക്കെ ചില കുട്ടികളുണ്ടാകില്ലേ ഓവർ സ്മാർട്ട്‌നെസ് കാണിക്കുന്നത്. അതുപോലെ ഭയങ്കര പട്ടി ഷോ കാണിക്കുന്നയാളാണ് വിജയ് ബാബു. ചേച്ചി ഇത് മൈന്റ് ചെയ്യണ്ട, ഞാനിത് കുറേ അനുഭവിച്ചതാണെന്നും പറഞ്ഞു. നമ്മളിത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാനാണ്, സ്ത്രീകൾ ഇരകളായി മാറും.'' എന്നും സാന്ദ്ര തോമസ് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൂലി'ക്ക് കുട്ടികളെ കയറ്റില്ല, പ്രശ്‌നമുണ്ടാക്കി മാതാപിതാക്കള്‍; ഐനോക്‌സില്‍ തര്‍ക്കം