Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sandra Thomas: 'ഞാൻ തകർന്നിരിക്കുന്ന സമയത്ത് ഭീഷണിയുടെ സ്വരത്തിൽ മമ്മൂട്ടി വിളിച്ചു': ആരോപണം കടുപ്പിച്ച് സാന്ദ്ര തോമസ്

ഈ വെളിപ്പെടുത്തലിന്റെ പേരിൽ സാന്ദ്രയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

Producer Sandra Thomas

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (09:16 IST)
മമ്മൂട്ടിയ്‌ക്കെതിരെയുള്ള തന്റെ ആരോപണത്തിൽ ഉറച്ച് നിർമാതാവ് സാന്ദ്ര തോമസ്. ആന്റോ ജോസഫ് അടക്കമുള്ള നിർമാതാക്കലക്കും സംഘടനയ്ക്കും എതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് സാന്ദ്ര മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായി. ഈ വെളിപ്പെടുത്തലിന്റെ പേരിൽ സാന്ദ്രയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
 
എന്നാൽ ഇപ്പോഴും തന്റെ വാക്കിൽ ഉറച്ചു നിൽക്കുകയാണ് സാന്ദ്ര തോമസ്. തന്നെ മമ്മൂട്ടി വിളിച്ച് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ തന്നെയാണെന്നാണ് സാന്ദ്ര പറയുന്നത്. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം.
 
'എന്നോട് ചോദിച്ച ചോദ്യമാണ്. ഇൻഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനിൽ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്‌നങ്ങൾ നടന്നപ്പോൾ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോൾ എന്താണോ ഉണ്ടായത് അത് ഞാൻ പറഞ്ഞതാണ്. അതിൽ ഞാൻ വെള്ളം കലർത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ശരിയായ സമയത്തായിരുന്നില്ല ആ കോൾ വന്നത്. ഞാൻ മാനസികമായ തകർന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തിൽ വിളിച്ച് സംസാരിച്ചപ്പോൾ അന്നെനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോൾ ഞാനത് പറഞ്ഞത്', എന്നാണ് സാന്ദ്ര പറയുന്നത്.
 
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും മലയാള സിനിമയിൽ അവസാനിച്ചിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്. മറിച്ച് രീതികൾ മാറിയെന്ന് മാത്രമാണെന്നാണ് സാന്ദ്ര പറയുന്നത്. പഴയ രീതിയല്ല, പുതിയ രീതി. രീതികൾ മാറുന്നുവെന്ന് മാത്രം. സുരക്ഷിതമായൊരു ഇടമായി മാറിയിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajnikanth: 'ആരാധകരാണ് എന്റെ ദൈവം, അവരാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്'; നന്ദി പറഞ്ഞ് രജനികാന്ത്