Webdunia - Bharat's app for daily news and videos

Install App

Kargil Vijay Diwas: കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (13:57 IST)
Kargil War, Cinema
1999 മെയ് മുതല്‍ ജൂലൈ 26 വരെ നീണ്ടുനിന്ന കാര്‍ഗില്‍ യുദ്ധം പലപ്പോഴും ഇന്ത്യന്‍ സിനിമയുടെയും ഭാഗമായിട്ടുണ്ട്. എല്‍ഒസി കാര്‍ഗില്‍ മുതല്‍ 2021ല്‍ പുറത്തിറങ്ങിയ ഷേര്‍ഷാ വരെയുള്ള ബോളിവുഡ് ചിത്രങ്ങളും നിരവധി പ്രാദേശിക ചിത്രങ്ങളും ഇന്ത്യയുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥ സ്‌ക്രീനില്‍ പകര്‍ത്തി.
 
2003ല്‍ പുറത്തിറങ്ങിയ എല്‍ഒസി കാര്‍ഗില്‍ എന്ന നാലുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രം കാര്‍ഗില്‍ സംഭവ പരമ്പരകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ചിത്രമാണ്. സഞ്ജയ് ദത്ത്,അജയ് ദേവ്ഗണ്‍,സൈഫ് അലി ഖാന്‍,അഭിഷേക് ബച്ചന്‍,സുനില്‍ ഷെട്ടി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
 
2004ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പരം വീര്‍ ചക്ര നേടിയ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ലക്ഷ്യ പുറത്തിറങ്ങി. ഋതിക് റോഷന്‍ നയകനായ ചിത്രം ഒരുക്കിയത് ഫര്‍ഹാന്‍ അക്തറായിരുന്നു. വലിയ രീതിയില്‍ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടി.
 
2003ല്‍ മരണാനന്തരം മഹാവീര ചക്രം നല്‍കി രാജ്യം ആദരിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ആസ്പദമാക്കി ധൂപ് എന്ന സിനിമ പുറത്തിറങ്ങി. 2020ല്‍ കശ്മീര്‍ ഗേള്‍ എന്നറിയപ്പെടുന്ന ഗുഞ്ജന്‍ സക്‌സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഗുഞ്ജന്‍ സക്‌സേന ദ കശ്മീരി ഗേള്‍ എന്ന ചിത്രം പുറത്തിറങ്ങി.യുദ്ധരംഗത്തെ ഇന്ത്യയുടെ ആദ്യ വനിതാ വ്യോമസേന പൈലറ്റായ ഗുഞ്ജന്‍ സക്‌സേനയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത് ജാന്‍വി കപൂര്‍ ആയിരുന്നു.
 
വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഷേര്‍ഷയാണ് അവസാനമായി കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ചിത്രം. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രം ബത്രയായി അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

അടുത്ത ലേഖനം
Show comments