Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്യുടെ 6 സിനിമകള്‍ റീ-റിലീസിന് തയ്യാര്‍, നടന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി ആരാധകര്‍, പുതിയ വിശേഷങ്ങള്‍

Thalapathy Vijay turns 50: Six films of the 'GOAT' actor to be re-released in theatre

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (14:53 IST)
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്, ആഗോളതലത്തില്‍ ഒരു വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. ജൂണ്‍ 22 ന് വിജയ് തന്റെ 50-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍, ആരാധകര്‍ അവരുടെ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
 
വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് വിജയ്യുടെ ആറ് സിനിമകള്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഒരു താരത്തിന്റെ 6 സിനിമകള്‍ ഒരുമിച്ച് ജന്മദിനത്തിന് റിലീസ് ചെയ്യുന്നത് ഇത് ആദ്യമായാണ്.
 
 'തുപ്പാക്കി,' 'മാസ്റ്റര്‍,' 'പോക്കിരി,' 'കത്തി,' 'മെര്‍സല്‍', 'ഗില്ലി' എന്നീ സിനിമകള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
 
പതിവുപോലെ വിജയുടെ ജന്മദിനത്തില്‍ ഹാഷ് ടാഗുകള്‍ ട്രെന്‍ഡ് ആകാറുണ്ട്. ഇത്തവണ 'ദളപതി 50'എന്ന ഹാഷ്ടാഗ് ആണ് ശ്രദ്ധ നേടുന്നത്. നടന്റെ റിലീസിന് ഒരുങ്ങുന്ന ഗോട്ട് എന്ന സിനിമയില്‍ നിന്നുള്ള രണ്ട് അപ്‌ഡേറ്റുകള്‍ ജന്മദിന ദിവസം പുറത്തുവരും.രണ്ടാമത്തെ സിംഗിള്‍ റിലീസ് പ്രതീക്ഷിക്കുന്നു, ഒപ്പം മറ്റൊരു സര്‍പ്രൈസ് കൂടി ഒളിഞ്ഞിരിപ്പുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മഹാരാജ' 50 കോടിക്ക് അരികില്‍, അഞ്ചാം ദിവസം വന്‍ തുക സ്വന്തമാക്കി വിജയ് സേതുപതി ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്