Webdunia - Bharat's app for daily news and videos

Install App

ആദ്യ കാഴ്ച കള്ള് ഷാപ്പില്‍ വെച്ച്! നല്ലൊരു ബന്ധത്തിനുള്ള തുടക്കം,അശ്വിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ദിയ കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (12:35 IST)
Diya Krishna Aswin Ganesh
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അടുത്തിടെ ഇരുവരും പ്രണയം പ്രഖ്യാപിച്ചതും പ്രൊപ്പോസല്‍ ചെയ്തതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ദിയയും അശ്വിനും ആദ്യമായി കണ്ടുമുട്ടിയ സാഹചര്യം വിശദീകരിക്കുകയാണ് ദിയ തന്നെ.
ദിയ കൃഷ്ണയുടെ അടുത്ത സുഹൃത്തായിരുന്നില്ല ഒരു സമയത്ത് അശ്വിന്‍ ഗണേഷ്. സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയില്‍ തുടങ്ങിയ പരിചയമായിരുന്നു അത്. തീര്‍ന്നില്ല മികച്ച രീതിയിലുള്ള ജോലിയും ശമ്പളവും ഒക്കെ ഉളഴ അശ്വിനെ പറ്റി കൂട്ടുകാര്‍ ദിയയോട് പറയുമായിരുന്നു. കൂട്ടുകാര്‍ അശ്വിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദ്യം ദിയക്ക് അല്പം അസ്വാരസ്യവുമുണ്ടായിരുന്നു. എന്നാല്‍ പരസ്പരം കാണുമെന്നോ പരിചയപ്പെടുമോ എന്നൊന്നും വിചാരിച്ചത് പോലും ഇല്ല എന്ന് ദിയ പറയുന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത സമയത്ത് ആയിരുന്നു ദിയയേയും അശ്വിനെയും അതേ കൂട്ടുകാര്‍ തന്നെ ഒരു സ്ഥലത്ത് എത്തിച്ചത്. അതൊരു കള്ള് ഷാപ്പ് ആയിരുന്നു. ആദ്യ കൂടിക്കാഴ്ച ഇവിടെ വച്ച് ആയിരുന്നു എന്ന് ദിയ പറഞ്ഞു.
തിരുവനന്തപുരം പുഞ്ചക്കരിയിലെ കള്ളുഷാപ്പാണ് ആ സ്ഥലം. ദിയയും കൂട്ടുകാരുമാണ് ആദ്യം അവിടെ എത്തിയത്. പ്രതീക്ഷിക്കാതെ അവിടെ അശ്വിനും എത്തി. ഇരുവരും കള്ളുകുടിക്കാന്‍ അല്ല അവിടെ എത്തിയത് ഇവിടുത്തെ മത്സ്യ വിഭവങ്ങള്‍ പ്രശസ്തമാണ്. അതിന്റെ രുചി അറിയാന്‍ വേണ്ടിയാണ് ഇരുവരും അവിടെ എത്തിയത്. നന്നായി ഭക്ഷണം കഴിച്ചശേഷം ബില്ല് വന്നപ്പോള്‍ ദിയയുടെ തലയിലായി. അവന്‍ കഴിച്ചതിന്റെ പണം കൂടി ഞാന്‍ കൊടുക്കണോ എന്നായി ദിയ. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ തിരിച്ചൊരു പണികൊടുക്കാന്‍ ദിയക്ക് ആയി. ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും ഒരു കഫെയില്‍ വീണ്ടും കണ്ടുമുട്ടി. അന്ന് ബില്‍ വരാന്‍ നേരം ദിയ പതിയെ കൈ കഴുകാന്‍ ഇറങ്ങി.ബില്‍ മുഴുവനായി അശ്വിന്‍ തന്നെ അടച്ചു എന്നും ദിയ പറയുന്നു. ആദ്യത്തെ സമയം മനപൂര്‍വ്വം ബില്ല് കൊടുക്കാതെ അശ്വിന്‍ പോയതല്ലെന്നും ജോലിത്തിരക്ക് കാരണം ഇറങ്ങിപ്പോയതാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു.എന്തായാലും അതൊരു നല്ലൊരു ബന്ധത്തിനുള്ള തുടക്കമായി. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി

ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 35 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

Cabinet Meeting Decisions, 19-02-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉറക്കം കെടുത്തിയതിന് അയല്‍വാസിയുടെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കി! കേസില്‍ അനുകൂല വിധി

അടുത്ത ലേഖനം
Show comments