സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നായകനായി അരങ്ങേറുന്ന സിനിമയായ നാദാനിയാനിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷോന ഗൗതമാണ്. ശ്രീദേവിയുടെ മകളായ ഖുഷി കപൂറാണ് സിനിമയിലെ നായിക.
ഒരു മൈതാനത്ത് ഒന്നിച്ചിരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയേയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള പിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്റെയും പ്രണയമാണ് സിനിമ പറയുന്നത്. മഹിമ ചൗധരി, സുനില്‍ ഷെട്ടി,ദിയ മിര്‍സ എന്നിവരും മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.