ഭര്‍ത്താവുമായി ഔദ്യോഗികമായി വേര്‍പിരിഞ്ഞ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയിലെത്തി വിവാഹമോചനത്തിന്റെ അവസാന നടപടികളും വീണ നായരും ആര്‍ ജെ അമനും ചേര്‍ന്ന് പൂര്‍ത്തിയാക്കിയതായുള്ള വാര്‍ത്ത വീഡിയോ ദൃശ്യങ്ങളടക്കം വിവിധ യൂട്യൂബ് ചാനലുകളാണ് പുറത്തുവിട്ടത്. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഭര്‍ത്താവില്‍ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞിരുന്നു. തങ്ങള്‍ അകന്നാണ് കഴിയുന്നതെങ്കിലും അത് മകനെ ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും 2 പേരോടൊപ്പവും മകന്‍ സമയം ചെലവഴിക്കാറുണ്ടെന്നും വീണാ നായര്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം ബിഗ്‌ബോസാണ് ദാമ്പത്യജീവിതത്തെ ബാധിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകളെ താരം നിഷേധിക്കുകയും ചെയ്തിരുന്നു.