Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ’?; മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ് !

മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ് !

‘ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ’?; മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്  !
, വെള്ളി, 24 നവം‌ബര്‍ 2017 (11:17 IST)
സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. പ്രേക്ഷകരില്‍ നിന്നും മോശം അഭിപ്രായമാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. സംവിധാനം, നിര്‍മാണം, സംഗീതം, ഛായഗ്രഹണം, തുടങ്ങി ഒരു സിനിമയുടെ അണിയറയിലെ എല്ലാ ജോലികളും സ്വന്തമായിട്ടായിരുന്നു സന്തോഷ് ചെയ്തിരുന്നത്. 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഇതോന്നുമല്ല സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നതാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയിലൂടെയാണ് സന്തോഷ് എത്തുന്നത്.
 
കോളേജ് പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്സും ഒപ്പം ലെന്‍സ് കൂടുതലുള്ള കുപ്പി ഗ്ലാസും വെച്ച് നില്‍ക്കുന്ന സന്തോഷിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനുള്ള സന്തോഷം പങ്കുവെച്ച് മുമ്പും ലൊക്കേഷനില്‍ നിന്നും സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനം: നടിയുടെ തുറന്നുപറച്ചില്‍