Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബി 2 കറക്ട് സമയത്തെത്തും, പക്ഷേ ബിലാലിന്റെ വരവ് കാത്തിരിക്കുന്നവർക്ക് ഒരു സങ്കടവാർത്ത!

ബിലാൽ കൂട്ടികൊണ്ട് പോയ അബു ആര്? ദുൽഖർ വരില്ല!

ബിഗ് ബി 2 കറക്ട് സമയത്തെത്തും, പക്ഷേ ബിലാലിന്റെ വരവ് കാത്തിരിക്കുന്നവർക്ക് ഒരു സങ്കടവാർത്ത!

എസ് ഹർഷ

, ബുധന്‍, 22 നവം‌ബര്‍ 2017 (11:29 IST)
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് ;ബിഗ് ബി'യെന്ന സ്റ്റൈലൻ ചിത്രം. ബിഗ് ബി പിറന്ന് പത്ത് വർഷങ്ങൾ കഴിയുമ്പോൾ അതേസിനിമയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമൽ നീരദും വീണ്ടുമെത്തുന്നുവെന്ന വാർത്ത കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. 
 
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. 'ബിലാലി'ന്റെ വരവിനായി താനും കാത്തിരിക്കുകയാണെന്ന് ദുൽഖർ സൽമാൻ കൂടി പറഞ്ഞതോടെ ചിത്രത്തിൽ ദുൽഖറും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത് 'അബു എന്ന പയ്യനെ ബിലാൽ കൂട്ടികൊണ്ട് പോകുന്നിടത്താണ്'. 
 
വർഷങ്ങൾക്ക് ശേഷം അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ അബു വളർന്ന് വലുതായിട്ടുണ്ടാകുമെന്ന് ആരാധകർ പറയുന്നു. അബുവായി ദുൽഖർ എത്തുമെന്നാണ് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ദുൽഖർ ചിത്രത്തിലില്ല. 
 
ബിലാലിൽ ദുൽഖറിനു പറ്റിയ കഥാപാത്രം ഇല്ലെന്ന് സംവിധായകൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നത് കാത്തിരുന്ന ആരാധകർക്ക് ഇത് നിരാശയാണ് സമ്മാനിക്കുന്നത്.
 
ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംഗലാപുരം അധോലോകത്തിന്‍റെ കഥയുമായി ഷാജി - രണ്‍ജി ടീം; രക്തചരിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ !