Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സീറ്റും നേടാനായില്ലെങ്കിലും വോട്ട് ബിജെപിക്ക് തന്നെ, എന്നും സംഘപുത്രി: ലക്ഷ്‌മി‌പ്രിയ

ബിജെപി
, ചൊവ്വ, 4 മെയ് 2021 (14:32 IST)
തിരെഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാനായില്ലെങ്കിലും എന്നെന്നും ബിജെപിക്കൊപ്പമെന്ന് നടി ലക്ഷ്‌മി പ്രിയ. ഇതിന് മുൻപും തന്റെ ബിജെപി അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ലക്ഷ്‌മിപ്രിയ രംഗത്തെത്തിയിരുന്നു. പരാജയത്തിന്‍റെ പേരില്‍ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്‍റെ വോട്ട് ബിജെപിക്ക് തന്നെ ആയിരിക്കുമെന്ന് ലക്ഷ്‌മി പ്രിയ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
ലക്ഷ്‌മി പ്രിയയുടെ പോസ്റ്റ് വായിക്കാം
 
എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ "ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ "? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.'
 
 അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
 
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും. 
 എന്ന് ,
ലക്ഷ്മി പ്രിയ ഒപ്പ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ചെയ്ത് രണ്ടു വര്‍ഷം പിന്നിടുന്നു, 'ജോസഫ്' ഓര്‍മ്മകളില്‍ ജോജു ജോര്‍ജ്