Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്തിനെ ഇങ്ങനെയാക്കിയത് ആരാധകരാണ്, എന്നിട്ട് നിങ്ങൾ നിങ്ങളുടെ പണി നോക്കു എന്നാണോ പറയുക: വിമർശനവുമായി തമിഴ് നിർമാതാവ്

അജിത്തിനെ ഇങ്ങനെയാക്കിയത് ആരാധകരാണ്, എന്നിട്ട് നിങ്ങൾ നിങ്ങളുടെ പണി നോക്കു എന്നാണോ പറയുക: വിമർശനവുമായി തമിഴ് നിർമാതാവ്

അഭിറാം മനോഹർ

, വെള്ളി, 17 ജനുവരി 2025 (20:19 IST)
നടന്‍ അജിത്തിനെതിരെ വിമര്‍ശനവുമായി മുന്‍ തമിഴ് സിനിമാ നിര്‍മാതാവായ അനന്തന്‍. അജിത്തിന് 160 കോടി രൂപ ഒരു സിനിമയ്ക്ക് പ്രതിഫലം ലഭിക്കാന്‍ കാരണമായത് ആരാധകരാണെന്നും അവരോട് പോയി പണി നോക്കാന്‍ പറഞ്ഞത് മോശമായെന്നും അനന്തന്‍ പറയുന്നു. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. കഴിഞ്ഞ ദിവസം വിജയ് വാഴ്ക, അജിത് വാഴ്ക എന്ന് പറഞ്ഞ് നടക്കുന്നവര്‍ എപ്പോഴാണ് സ്വന്തം ജീവിക്കാന്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം അജിത് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാവിന്റെ വിമര്‍ശനം.
 
ലക്ഷക്കണക്കിന് ആരാധകരാണ് അജിത്തിനുള്ളത്. അജിത്തിന്റെ ശമ്പളം എന്താകണമെന്ന് നിശ്ചയിക്കുന്നത് ഇവരാണ്. ഇവര്‍ കാരണമാണ് അജിത്തിന് പ്രതിഫലമായി 160 കോടി ചോദിച്ചാലും അത് ലഭിക്കുന്നത്. പടിപടിയായി അജിത് ഉയരത്തിലെത്താന്‍ കാരണം ഈ ആരാധകരാണ്. ആ ആരാധകരോടാണ് ഇങ്ങനെ പറയരുത്. നിങ്ങള്‍ നിങ്ങളുടെ പണി നോക്കു എന്ന് അജിത് ആവശ്യപ്പെടുന്നത്. ആരാധകര്‍ അവരവരുടെ കാര്യം നോക്കിയിരുന്നെങ്കില്‍ അജിത്തിന് ഇതെല്ലാം നേടാനാവുമായിരുന്നോ. ഇപ്പോള്‍ ഏറ്റവും ഉയരത്തിലെത്തി ഇനി സിനിമ ആവശ്യമില്ല. അപ്പോഴാണ് ഇങ്ങനെ പറയുന്നത്. അജിത് തന്റെ ആരാധകരെ കൈവിട്ട പോലെ വിജയ് സ്വന്തം ആരാധകരെ കൈവിട്ടിട്ടില്ല.
 
 വിജയ്ക്കായി ആരാധകര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്‍ പാലഭിഷേകവും ആഘോഷങ്ങളും നടത്തി. തങ്ങളുടെ തലൈവര്‍ എന്നെങ്കിലും രാഷ്ട്രീയനേതാവാകുമ്പോള്‍ എല്ലാം തിരിച്ചുകിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. വിജയ് ചെയ്ത നല്ല കാര്യം അതാണ്. അയാള്‍ ആരാധകരെ കൈവിട്ടില്ല. എന്നാല്‍ അജിത് എന്താണ് ചെയ്യുന്നത്. ഇങ്ങനൊരു പരാമര്‍ശം നടത്തുന്നതെ തെറ്റാണ്. അനന്തന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുനോറ്റ് കിട്ടുന്ന കൂട്ടുകാരോട് എന്റെ കൂടെ നടക്കരുതെന്ന് പറയും, ടീച്ചേഴ്സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്: അനശ്വര രാജൻ