മൈന്റ് ഗെയിമുമായി അന്‍സിബ,രതീഷ് കുമാറിന്റെ പുറത്താകല്‍ മുതല്‍ മുടിയന്‍- ജാസ്മിന്‍ ഫൈറ്റ് വരെ, ഒരേയൊരു കാരണം, ആരാധകരുടെ കണ്ടെത്തല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (11:56 IST)
Ansiba Hassan
ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ്ലൈന്‍ ഇതുവരെയും ശരിയാണെന്ന് തരത്തിലാണ് ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മുന്നേറുന്നത്. ആദ്യത്തെ സര്‍പ്രൈസ് എത്തിയത് ഞായറാഴ്ചയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന ശബ്ദമായ രതീഷ് എവിക്ഷനിലൂടെ പുറത്തായത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ശേഷം ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് കുറവില്ല. ജാസ്മിനും റിഷിയും തമ്മിലുള്ള പോരാണ് കണ്ടത്. സൗഹൃദം നടിച്ച് ഒപ്പം കൂടുകയും പിന്നെ ഗബ്രിയും ജാസ്മിനും തന്നെ പിന്നില്‍ നിന്നും കുത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് റിഷി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.റിഷി-ജാസ്മിന്‍ വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ എല്ലാത്തിനും തിരികൊളുത്തുന്നത് അന്‍സിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍.
അന്‍സിബ നല്ലൊരു കേള്‍വിക്കാരിയാണെന്നും വീട്ടില്‍ നിന്നുള്ള എല്ലാ ആളുകളുടെയും പോയിന്റുകള്‍ കേട്ട് കൃത്യസമയത്ത് വേണ്ടവിധം പ്രയോഗിക്കാന്‍ നടിക്ക് കഴിവുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ അന്‍സിബയുടെ മൈന്റ് ഗെയിമുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. രതീഷിന്റെ പുറത്താക്കല്‍ മുതല്‍ ഇപ്പോള്‍ കണ്ട ജാസ്മിന്‍ മുടിയന്‍ പോരുവരെ അന്‍സിബയുടെ തലയില്‍ ഉദിച്ച മൈന്‍ഡ് ഗെയിം ആണെന്നാണ് പറയപ്പെടുന്നത്.
'അന്‍സിബ എന്താണ് ഇതുവരെ ചെയ്തത് എന്നാണ് പലരുടേയും സംശയം... ഈ സീസണിലെ രതീഷ് കുമാറിന്റെ പുറത്താകല്‍ മുതല്‍ ഇന്ന് നടന്ന മുടിയന്‍ ജാസ്മിന്‍ ഫൈറ്റ് വരെ ഈ മൊതലിന്റെ തലയിലുദിച്ച മൈന്റ് ഗെയിം മാത്രമാണ്.'
'ബിബിയില്‍ ആരും നല്ല പിള്ള പട്ടം വാങ്ങാനല്ലല്ലോ വന്നത്. തല വര്‍ക്ക് ചെയ്ത് വ്യക്തമായി എല്ലാവരേയും പഠിച്ച് പതിയെ പതിയെ ഗെയിം മുന്നോട്ട് കൊണ്ടുപോവുക. അതാണ് അന്‍സിബയുടെ ഇതുവരെയുള്ള ഒരു രീതി. ചുമ്മ അടിയും ബഹളവും കണ്ട് ആസ്വദിക്കുന്നിതിനിടയില്‍ അന്‍സിബ എന്ന ലിസണറെ നിങ്ങള്‍ ഒന്ന് നിരീക്ഷിക്കുക.''അപ്പോള്‍ കാണാം... ഒരൊന്നൊന്നര മൈന്റ് ഗെയ്മറെ', എന്നാണ് കുറിപ്പില്‍ പറയുന്നത്. 
കുറിപ്പിന് അനുകൂലിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments