Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാള്‍ക്കും കൂടി 180 കോടി മുടക്കാന്‍ തയ്യാര്‍ ! പുഷ്പ രണ്ടിന് ശേഷം അല്ലു അര്‍ജുന്‍ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തതിന് കാരണം ഇതാണ്

Ready to spend 180 crores for both of them This is the reason why Allu Arjun did not commit to any films after Pushpa 2

കെ ആര്‍ അനൂപ്

, ചൊവ്വ, 19 മാര്‍ച്ച് 2024 (09:23 IST)
അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അല്ലു അര്‍ജുന്‍ നായകനായി എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായി പ്രചരിക്കുന്നതാണ്. റെക്കോര്‍ഡ് പ്രതിഫലമാണ് സംവിധായകന്‍ ഈ സിനിമയ്ക്കായി വാങ്ങുന്നത്. അല്ലു വാങ്ങുന്ന തുകയും ചെറുതല്ല.
 
അല്ലു അര്‍ജുന്‍ 120 കോടി രൂപ പ്രതിഫലമായി ചോദിച്ചു കഴിഞ്ഞു. പിച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതിന് അറ്റ്‌ലി 60 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുണ്ട്. അനിരുദ്ധന്‍ രവിചന്ദ്രര്‍ സംഗീതം ഒരുക്കുന്നു.
 
ഷാരൂഖ് ഖാന്റെ ജവാനു ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അതേസമയം പുഷ്പ രണ്ടാം ഭാഗത്തിന് അല്ലു അര്‍ജുന് 160 കോടി രൂപ പ്രതിഫലം ലഭിക്കും. പുഷ്പ രണ്ടിന് ശേഷം അറ്റ്‌ലി ചിത്രത്തില്‍ നടന്‍ വേഷമിടും. വേറൊരു സിനിമയും നടന്‍ കമ്മിറ്റ് ചെയ്തിട്ടില്ല.
 
മൈത്രി മൂവി മേക്കേസിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗം അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം കൊണ്ടാകും അടയാളപ്പെടുത്തുക. രശ്മിക മന്ദാന തന്നെയാണ് നായിക. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കയ്ക്ക് പോവാതെ വിജയ് കേരളത്തില്‍ എത്തിയതിന് പിന്നില്‍ ഇതാണ്! നടന്റെ ഷൂട്ട് എത്ര ദിവസം? പുതിയ വിവരങ്ങള്‍