Webdunia - Bharat's app for daily news and videos

Install App

Gaddar Telangana Film Awards 2024: ദുൽഖർ സൽമാന് തെലങ്കാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, നടി നിവേദ തോമസ്

പുഷ്പ 2 വിലെ അഭിനയത്തിനാണ് അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

നിഹാരിക കെ.എസ്
വ്യാഴം, 29 മെയ് 2025 (14:25 IST)
2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിവേദ തോമസ് ആണ്. '35 ചിന്ന കഥ കാടു' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിനാണ് നിവേദ  തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. പുഷ്പ 2 വിലെ അഭിനയത്തിനാണ് അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
 
നാഗ് അശ്വിൻ സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാന് തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ആശംസകൾ അറിയിക്കുന്നത്. മൂന്നാമത്തെ മികച്ച ചിത്രമായി ലക്കി ഭാസ്കറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
 
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം 'കൽക്കി 2898 എഡി' എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്. ജൂൺ 14-ന് അവാർഡുകൾ സമ്മാനിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ

വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു

വി ടി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ഓർമയുണ്ടോ?, പണി തന്നത് ആര്യാടൻ ഷൗക്കത്തെന്ന് എം വി ഗോവിന്ദൻ

കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; മഹാരാഷ്ട്രയിലും കേരളത്തിലും കൂടുതല്‍ കേസുകള്‍

അടുത്ത ലേഖനം
Show comments