ഒരു പാട്ടിന് വേണം 50+ കോടി, ഡാന്‍സ് കളിക്കാന്‍ നായിക, കഥ സ്ഥിരം ലഞ്ചം യൂണിവേഴ്‌സ് തന്നെ, കാലം മാറിയെങ്കിലും പഴയ ശങ്കര്‍ തെങ്ങിന്റെ മുകളില്‍ തന്നെ

അഭിറാം മനോഹർ
ശനി, 11 ജനുവരി 2025 (13:20 IST)
Shankar
പൊങ്കല്‍ റിലീസായി രാംചരണ്‍- ശങ്കര്‍ ചിത്രമായ ഗെയിം ചെയ്ഞ്ചര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെങ്ങും റിലീസായത്. ഇന്ത്യന്‍ 2 വലിയ പരാജയം നേരിട്ടതിനാല്‍ തന്നെ ശങ്കറിന് ഏറെ പ്രധാനപ്പെട്ട സിനിമയാണ് ഗെയിം ചെയ്ഞ്ചര്‍. 400 കോടിക്ക് മുകളില്‍ തുക ചെലവാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ 45 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്കായിട്ടുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ ശങ്കര്‍ ഔട്ട്‌ഡേറ്റഡായി മാറിയെന്നാണ് സിനിമ തെളിയിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
 
 രാം ചരണിനെ ആഘോഷിക്കുന്ന സിനിമയെന്ന നിലയില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ സിനിമ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തണുത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാലമേറെ മാറിയിട്ടും പഴയ അതേ കാര്യങ്ങള്‍ സിനിമയിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ശങ്കര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.  ഇത്തിരി മുതല്‍വനും ഇത്തിരി ശിവാജിയും ചേര്‍ന്നാല്‍ ഗെയും ചെയ്ഞ്ചറായെന്നും പുതിയ രീതിയിലോ പുതിയ കഥയോ പറയാന്‍ ശങ്കറിനില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
 
 സിനിമയിലെ ഒരു ഗാനത്തിന് മാത്രമായി 75 കോടിയോളമാണ് ശങ്കര്‍ മുടക്കിയത്. പതിവ് രീതിയില്‍ നായകനൊപ്പം ഡാന്‍സ് കളിക്കാന്‍ ഒരു നായികയും ഒരു അടി അടിച്ചാല്‍ പറക്കുന്ന വില്ലന്‍മാരും സ്ഥിരം അഴിമതിക്കെതിരെ പോരാടുന്ന നായകന്മാരുമല്ലാതെ ഒന്നും തന്നെ ശങ്കറിന് പറയാനില്ല. മസാല ഏറെ പഴകിയെന്നും പണ്ടത്തെ ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നത് സംവിധായകന്‍ ശങ്കര്‍ തെളിയിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സുമയ്യയുടെ നെഞ്ചില്‍ അവശേഷിക്കുന്ന ഗൈഡ് വയര്‍ പുറത്തെടുക്കില്ല, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ ബോര്‍ഡ്

കുവൈറ്റ് ബാങ്കിനെ പറ്റിച്ച് 806 പേർ അധികവും മലയാളികൾ, ലോൺ കൊടുത്ത് ബാങ്കിന് നഷ്ടമായത് 210 കോടി!

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ വ്യാപകമഴ

അടുത്ത ലേഖനം
Show comments