തമിഴില്‍ കമല്‍ഹാസനൊപ്പം ഒരുക്കിയ ഇന്ത്യന്‍ 2 എന്ന സിനിമയ്ക്ക് ശേഷം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സംവിധായകനാണ് തമിഴ് സംവിധായകനായ ശങ്കര്‍. ഒരു കാലത്ത് ബ്രഹ്മാണ്ഡ സിനിമകള്‍ എന്നാല്‍ ശങ്കര്‍ സിനിമകള്‍ എന്ന നിലയില്‍ നിന്നും മാറിയ സിനിമയ്‌ക്കൊപ്പം മാറാന്‍ സാധിക്കാത്ത സംവിധായകനായാണ് ശങ്കറിനെ സിനിമാലോകം ഇപ്പോള്‍ നോക്കി കാണുന്നത്. തെലുങ്കില്‍ ഗെയിം ചെയ്ഞ്ചര്‍ എന്ന സിനിമയാണ് ശങ്കര്‍ സിനിമയായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.
സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ തന്റെ സ്വപ്നസിനിമയെ പറ്റി ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ 3 സിനിമയ്ക്ക് ശേഷം തമിഴ് സാഹിത്യകാരനായ സു വെങ്കടേശന്റെ ജനപ്രിയ നോവലായ വീരയുഗ നായകന്‍ വേല്‍പാരിയെ അടിസ്ഥാനമാക്കിയാകും തന്റെ പുതിയ സിനിമയെന്ന് ശങ്കര്‍ വ്യക്തമാക്കി. വേല്‍പാരി എന്റെ സ്വപ്ന സിനിമയാണ്. ഈ സിനിമയിലൂടെ ഞാന്‍ ഇന്നുവരെ കടന്നുചെല്ലാത്ത മേഖലകള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കികഴിഞ്ഞു. 3 ഭാഗങ്ങളുള്ള ഒരു സിനിമയാകും ഇത്. വലിയ ബജറ്റ് ആവശ്യമുള്ള ബ്രഹ്മാണ്ഡ സിനിമ. എനാല്‍ പ്രൊജക്റ്റ് യാഥാര്‍ഥ്യമാക്കാനുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും ശങ്കര്‍ വ്യക്തമാക്കി.