Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നമുക്കെല്ലാവര്‍ക്കും സത്യത്തിന്റെ പാത പിന്തുടരാം'; ഗാന്ധിജയന്തി ദിനത്തില്‍ സംവിധായകന്‍ ഷാജി കൈലാസ്

'നമുക്കെല്ലാവര്‍ക്കും സത്യത്തിന്റെ പാത പിന്തുടരാം'; ഗാന്ധിജയന്തി ദിനത്തില്‍ സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്

, ശനി, 2 ഒക്‌ടോബര്‍ 2021 (11:09 IST)
ഇന്ന് ഗാന്ധിജയന്തി,രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാര്‍ഷിക ദിനമാണ്.ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖര്‍ പുഷ്പാര്‍ച്ചന നടത്തി.
 
നമുക്കെല്ലാവര്‍ക്കും സത്യത്തിന്റെ പാത പിന്തുടരാം, ഈ ദിവസം രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കമെന്ന് സംവിധായകന്‍ ഷാജി കൈലാസ് കുറിച്ചു.
 
'മഹാത്മാ എന്നാല്‍ മഹത്തായ വ്യക്തി. എല്ലാ ഐഡന്റിറ്റികള്‍ക്കും അതീതമായ ഒരു ജീവിതമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഒരാള്‍ ഒരു മഹാനായ വ്യക്തിയാകുകയുള്ളൂ.നമുക്കെല്ലാവര്‍ക്കും സത്യത്തിന്റെ പാത പിന്തുടരാം, ഈ ദിവസം രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കാം.ഗാന്ധിജയന്തി'- ഷാജി കൈലാസ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രശ്മികയും വിജയും ഗോവയില്‍, ചിത്രം പങ്കുവെച്ച് നടി