Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗണേഷ് കുമാറിനു സിനിമ വകുപ്പില്ല, ഗതാഗതം മാത്രം

മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയായിരുന്നു

Ganesh Kumar will not get film department
, വെള്ളി, 29 ഡിസം‌ബര്‍ 2023 (20:50 IST)
പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം. ഗണേഷിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗണേഷിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചത്. 
 
രണ്ടര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആന്റണി രാജുവിന് പകരം ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും അഹമ്മദ് ദേവര്‍കോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് എല്‍ഡിഎഫില്‍ തുടക്കത്തില്‍ ഉണ്ടായ ധാരണ. മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടിയുടെ വകുപ്പുകള്‍ മാറേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാന്‍സ് മാത്രമല്ല പാട്ടും ! വാലിബന്‍ ലിറിക്കല്‍ സോങ് വീഡിയോ വൈറല്‍