Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ 2 വരുന്നു? പുതിയ വിവരങ്ങള്‍

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ 2 വരുന്നു? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (15:05 IST)
ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ 2014 ആയിരുന്നു പുറത്തിറങ്ങിയത്. സിനിമയിലെ സ്‌റ്റൈലിഷ് അവതരണവും മമ്മൂട്ടിയുടെ ഗെറ്റപ്പും ഒക്കെ സിനിമ പ്രേമികളെ ആകര്‍ഷിച്ചതാണ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. ഒരു പരാജയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമോ എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് സഹനിര്‍മ്മാതാവ് ആയിരുന്ന സന്തോഷ് ടി കുരുവിള.
ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമയെടുത്താല്‍ കൊള്ളാമെന്ന ആഗ്രഹം സംവിധായകന്‍ ആഷിഖിന് ഉണ്ടെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു.ചിലപ്പോള്‍ അത് വരാം. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം പ്ലാന്‍ ചെയ്തതാണ്. ഗ്യാങ്സ്റ്ററില്‍ എന്തെങ്കിലും പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി ചെയ്യുക എന്ന ലക്ഷ്യവുമായി എന്നാണ് സന്തോഷ് ടി കുരുവിള ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. 
 
ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌ക്കരനാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയതെന്നും ഗ്യാങ്സ്റ്റര്‍ 2 എന്തായാലും സംഭവിക്കുമെന്നും ആഷിഖ് അബു നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
 
നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങിയ താരനിരയായിരുന്നു ഗ്യാങ്സ്റ്ററില്‍ ഉണ്ടായിരുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനൽ പുഴയിലെ തെളിനീര് പോലെ, 16 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി വിമലാ രാമനും അജ്മൽ അമീറും