Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kathal The Core:ഞാൻ കാതൽ കണ്ടു, സുധിയെ ഇഷ്ടമായി: അഭിനന്ദനവുമായി ഗൗതം മേനോൻ

Kaathal, sudhi kozhikode,GVM,Kaathal the core

അഭിറാം മനോഹർ

, തിങ്കള്‍, 8 ജനുവരി 2024 (19:45 IST)
തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ കേരളമാകെ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു മമ്മൂട്ടി നായകനായി എത്തിയ കാതല്‍ എന്ന സിനിമ. ബോക്‌സോഫീസിലും മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസോടെ സിനിമ ഇന്ത്യയാകെ ചര്‍ച്ചയാകുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസായതോടെ സംഭവിക്കുന്നതും മറ്റൊന്നല്ല. മലയാളികളെ പോലെ മറുഭാഷാ പ്രേക്ഷകരും സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്.
 
ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംവിധായകനായ ഗൗതം മേനോന്‍. കാതല്‍ സിനിമ കണ്ട് ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ ഒന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയച്ചിരിക്കുകയാണ് ഗൗതം മേനോന്‍. ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി, നിങ്ങള്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്.വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ സിനിമയാണിത്. എനിക്കിഷ്ടപ്പെട്ടു എന്നായിരുന്നു ഗൗതം മേനോന്‍ സുധിക്കയച്ച സന്ദേശം.
 
 
ഗൗതം മേനോനെ കൂടാതെ ഹന്‍സല്‍ മേഹ്ത. ദിവ്യദര്‍ശിനി,ശ്രേയ ധന്യന്ത്വരി,രാജ് ബി ഷെട്ടി തുടങ്ങി നിരവധി പേര്‍ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. ജ്യോതികയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jayaram Comeback: തെലുങ്കിൽ ഗുണ്ടൂർ കാരം, മലയാളത്തിൽ ഓസ്ലർ: ഈ ആഴ്ച ജയറാം ഇങ്ങെടുത്തേക്കും