എംജിആര്‍ ആയി ഇന്ദ്രജിത്ത്, ഞെട്ടിക്കാന്‍ ഗൌതം മേനോന്‍ !

ശനി, 7 സെപ്‌റ്റംബര്‍ 2019 (16:43 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുക എന്നത് ഏത് താരത്തിന്‍റെയും സ്വപ്നമാണ്. ഇപ്പോഴിതാ, നമ്മുടെ ഇന്ദ്രജിത്ത് സുകുമാരന് അങ്ങനെയൊരു അവസരം ലഭിച്ചിരിക്കുന്നു. എന്നാല്‍ സിനിമയിലേക്കല്ല ഗൌതം മേനോന്‍ ഇന്ദ്രജിത്തിനെ ക്ഷണിച്ചിരിക്കുന്നത്. ഒരു വെബ്‌സീരീസിലേക്കാണ്.
 
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍’ എന്ന വെബ് സീരീസില്‍ സാക്ഷാല്‍ എം ജി ആര്‍ ആയാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. രമ്യാകൃഷ്ണന്‍ ജയലളിതയായി അഭിനയിക്കുന്നു.
 
എം എക്സ് പ്ലെയറിനുവേണ്ടി ഒരുങ്ങുന്ന വെബ് സീരീസില്‍ ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അനിക സുരേന്ദ്രനാണ്. ജയയുടെ കുട്ടിക്കാലം സംവിധാനം ചെയ്യുന്നത് ‘കിടാരി’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ പ്രസാദ് മുരുകേശനും.
 
ശോഭന്‍ ബാബുവായി അഭിനയിക്കുന്നത് വംശി കൃഷ്ണയാണ്. ഈ വര്‍ഷം തന്നെ ‘ക്വീന്‍’ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മലയാളത്തിന്റെ മഹാനടന്റെ പിറന്നാൾ; ആശംസകൾ നേർന്ന താരങ്ങൾ ആരെല്ലാം?