Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയുടെ അപാരപ്രകടനം, ഗൌതം മേനോന്‍ - പി സി ശ്രീറാം ചിത്രം പുരോഗമിക്കുന്നു

സൂര്യ

കെ ആര്‍ അനൂപ്

, വെള്ളി, 20 നവം‌ബര്‍ 2020 (14:30 IST)
12 വർഷത്തിനുശേഷം സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തമിഴ് ആന്തോളജി ചിത്രമായ 'നവരസ'. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഛായാഗ്രഹകൻ പി സി ശ്രീറാം.
 
ചിത്രത്തിന് ഒരു പുതിയ ആഖ്യാന ശൈലി ഉണ്ടെന്നും ചിത്രത്തിൽ സൂര്യ അതിശയകരമായ പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഒപ്പം ഗൗതം മേനോന്റെയൊപ്പുളള ഒരു ലൊക്കേഷൻ ചിത്രവും പങ്കുവച്ചു.
 
ആമസോൺ പ്രൈമിൽ അടുത്തിടെ റിലീസ് ചെയ്ത 'പുത്തം പുതു കാലൈ' എന്ന തമിഴ് ആന്തോളജിയിലും ഗൗതം മേനോനും ശ്രീറാമും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഒമ്പത് സംവിധായകരുടെ ഒമ്പത് ഹ്രസ്വ ചിത്രങ്ങൾ അടിങ്ങിയ 'നവരസ' മണിരത്‌നമാണ് നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൂരരൈ പോട്ര്' ഹിന്ദിയിലേക്ക്, നായകന്‍ അജയ് ദേവ്‌ഗണ്‍ ?