Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ പ്രകാശനം ചെയ്ത 'അച്ഛപ്പം കഥകള്‍', ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വായിച്ച് തീര്‍ത്ത് സിദ്ദിഖ്, കുറിപ്പുമായി നടി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (17:13 IST)
ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.'അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന എല്ലാ മക്കള്‍ക്കും വേണ്ടി പ്രിയപ്പെട്ട ഗായത്രി അരുണ്‍ എഴുതിയ 'അച്ഛപ്പം കഥകള്‍' ഞാന്‍ ഹൃദയപൂര്‍വ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും സിദ്ദിഖ് പുസ്തകം വായിച്ചു തീര്‍ന്നു.
 
ഗായത്രി അരുണിന്റെ വാക്കുകള്‍
 
'അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്. എന്നാല്‍ അദ്ദേഹം അത് വായിച്ച് തീര്‍ത്തു , ഒറ്റ ദിവസം കൊണ്ട്! 
 
അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. 'പാര്‍ഷ്യാലിറ്റി' വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ.'-ഗായത്രി അരുണ്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments