Select Your Language

Notifications

webdunia
webdunia
webdunia
webdunia

യഷുമായി അടിച്ചുപിരിഞ്ഞോ?, ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക് പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

Geethu Mohandas, Yash Movie, Toxic movie,Yash- Geethu mohandas,ഗീതു മോഹൻദാസ്, യാഷ് മൂവി, ടോക്സിക്, യഷ്- ഗീതു മോഹൻദാസ്

അഭിറാം മനോഹർ

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (12:20 IST)
കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ സിനിമയുടെ വിജയത്തിന് ശേഷം യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രമായ ടോക്‌സിക് സിനിമയുടെ ഷൂട്ട് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോര്‍ട്ട്. യഷും സംവിധായിക ഗീതു മോഹന്‍ദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ഷൂട്ടിങ് നീട്ടിയതെന്നാണ് തെലുങ്ക്- കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
 2026 മാര്‍ച്ച് മാസം സിനിമ റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് സിനിമയുടെ അണിയറക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. സംവിധായിക ഗീതു മോഹന്‍ദാസ് ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യഷ് തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ കൊമേഴ്ഷ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഈ ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കണമെന്നാണ് യഷ് അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടങ്ങി ഷൂട്ടിങ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
നേരത്തെ ടോക്‌സിക്കിനൊപ്പം റിലീസ് വരാതിരിക്കാനായി പ്രമുഖ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ സിനിമയായ ലവ് ആന്‍ഡ് വാറിന്റെ റിലീസ് തീയ്യതി മാറ്റിയിരുന്നു.  മൂത്തോന്‍ എന്ന സിനിമയ്ക്ക് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് നിര്‍മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണനും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ്. നയന്‍താര, കരീന കപൂര്‍ തുടങ്ങിയവരും യഷിനൊപ്പം സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalki Movie: 'എന്തൊരു മോശമാണിത്! ഇങ്ങനെയൊന്നും ചെയ്യരുത്'; കൽക്കി ടീമിനെ വിമർശിച്ച് സോഷ്യൽ മീഡിയ