Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിൽ ഒരിക്കലും തനിക്ക് കാവ്യയെ മറക്കാൻ പറ്റില്ലെന്ന് ഗീതു മോഹൻദാസ്; ആ സിനിമ കാവ്യയ്ക്ക് സമ്മാനിച്ചത്...

Kavya geethu mohandas' praises kavya madhavan

നിഹാരിക കെ.എസ്

, വ്യാഴം, 9 ജനുവരി 2025 (20:59 IST)
അധികമാരും പ്രശംസിച്ച് കണ്ടിട്ടില്ലാത്ത മികച്ച നടിയാണ് കാവ്യ മാധവൻ. അഭിനയത്തിന്റെ കാര്യം വരുമ്പോൾ അധികമാരും കാവ്യയെയോ കാവ്യയുടെ അഭിനയ മികവിനെയോ പ്രശംസിക്കാറില്ല. പണ്ടൊരിക്കൽ പൃഥ്വിരാജ് സുകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ കാവ്യ അഭിനയിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രമാണ് പെരുമഴക്കാലത്തിലെ ഗംഗ. കാവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്.
 
​ഗീതു മോഹൻദാസുമായാണ് ആ വർഷം കാവ്യ അവാർഡ് പങ്കിട്ടത്. അകലെ, ഒരിടം എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു ​ഗീതുവിന് പുരസ്കാരം. പെരുമഴക്കാലത്തിൽ മുഴുനീള കഥാപാത്രമായിരുന്നില്ല കാവ്യയുടേത്. മീരയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കാവ്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. തനിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് ഒരിക്കൽ കാവ്യ സംസാരിച്ചിട്ടുണ്ട്. കാവ്യയുടെ വാക്‌ൿൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നു.
 
മീര ജാസ്മിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ കഥാപാത്രത്തിന് കുറച്ചേ അതിൽ അഭിനയിക്കാനുള്ളൂ. എന്നിട്ടും അവാർഡ് കിട്ടിയത് പോസിറ്റീവായി കാണുന്നെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി. ഒരുമിച്ച് അവാർഡ് വാങ്ങിയപ്പോൾ ​ഗീതു മോഹൻദാസ് തന്നോട് പറഞ്ഞ വാക്കുകളും കാവ്യ അന്ന് പങ്കുവെച്ചു. ​ഗീതു ചേച്ചി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത്, ജീവിതത്തിൽ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ പറ്റില്ല, ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഞാൻ പങ്കിട്ടത് നീയുമായാണ് എന്നാണ്. അങ്ങനെ പറയാൻ പറ്റുന്ന ആളാണ് ഓപ്പോസിറ്റ് നിൽക്കുന്നത്. എനിക്ക് അഭിമാനമല്ലേ തോന്നേണ്ടത്.
 
അങ്ങനെ പോസിറ്റീവായി ചിന്തിക്കുന്ന ഒരു നടിയുമായല്ലേ ഞാൻ അവാർഡ് ഷെയർ ചെയ്തത്. അപ്പോൾ അവാർഡിന് ഒന്ന് കൂടെ മൂല്യം കൂടുകയാണ് ചെയ്തതെന്നും കാവ്യ അന്ന് വ്യക്തമാക്കി. ആർട്ടിസ്റ്റെന്ന നിലയിൽ മീരയുമായി ഒരിക്കലും താൻ താരമത്യം ചെയ്ത് നോക്കിയിട്ടില്ലെന്നും കാവ്യ പറഞ്ഞു. മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ എന്നും കാവ്യ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Singer P Jayachandran Passes Away: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു