Webdunia - Bharat's app for daily news and videos

Install App

എന്റെ പോര്‍ഷെ ഇങ്ങെടുക്ക്, ദുല്‍ഖറിന് നിയന്ത്രണം വിട്ട നിമിഷം: ആ സംഭവം തുറന്ന് പറഞ്ഞ് താരം

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (20:17 IST)
മലയാളത്തില്‍ മാത്രമല്ല ഇന്ന് ഇന്ത്യയാകെ ആരാധകരുള്ള വലിയ താരമാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകനെന്ന താരജാഡയില്ലാതെ പുതുമുഖങ്ങള്‍ക്കൊപ്പം ആദ്യ സിനിമയില്‍ അഭിനയിച്ച ദുല്‍ഖര്‍ മലയാളവും തമിഴും കടന്ന് തെന്നിന്ത്യയും ബോളിവുഡും കീഴടക്കിയത് കണ്ണ് ചിമ്മുന്ന വേഗത്തിലാണ്. നിലവില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലും ഒരു പോലെ സിനിമകള്‍ ചെയ്യാന്‍ താരത്തിനാകുന്നുണ്ട്.
 
എന്നാല്‍ ഹിന്ദിയില്‍ ആദ്യത്തെ സിനിമകളില്‍ അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് വേണ്ടത്ര പ്രാധാന്യം സെറ്റുകളില്‍ ആരും തന്നിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ പുതുതായി റിലീസ് ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ പ്രൊമോഷനായി ഇ ടൈംസ് നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. വെബ് സീരീസില്‍ ദുല്‍ഖറിന്റെ സഹതാരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സിനിമാസെറ്റില്‍ നടന്ന കാര്യത്തെ പറ്റി ആദ്യം പറഞ്ഞത്.
 
ദുല്‍ഖര്‍ വളരെ മിതഭാഷിയും സാധാരണക്കാരെ പോലെ പെരുമാറുന്ന താരവുമാണ്. എന്നാല്‍ ഒരിക്കല്‍ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ മാത്രം താരത്തിന് ഷോ ഓഫ് കാണിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗുല്‍ഷന്‍ ദേവയ്യ പറയുന്നത്. ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെ. സിനിമ ഏതാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പുതിയൊരു ഇന്‍ഡസ്ട്രിയിലെ എന്റെ ആദ്യ സിനിമകളില്‍ ഒന്നായിരുന്നു. സെറ്റില്‍ ആരും തന്നെ അവിടെ ഞാന്‍ ഉണ്ടെന്ന തരത്തില്‍ പെരുമാറുന്നുണ്ടായിരുന്നില്ല. ഞാന്‍ അത്ര പ്രാധാന്യം ഉള്ള ആളാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലെന്ന് എനിക്ക് തോന്നി.എന്റെ പോര്‍ഷെ ഇങ്ങ് കൊണ്ടുവരു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അടുത്ത ദിവസങ്ങളില്‍ പോര്‍ഷെയിലാണ് ഞാന്‍ സെറ്റിലെത്തിയത്. അങ്ങനെയെങ്കിലും ഞാന്‍ പ്രാധാന്യമുള്ള ഒരാളാണെന്ന് അവര്‍ കരുതട്ടെ എന്നാണ് ഞാന്‍ കരുതിയത്. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മാറി. ഞാന്‍ എന്തോ പ്രധാനപ്പെട്ട ആളാണെന്ന് അവര്‍ക്ക് തോന്നി. ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

പീഡന കേസില്‍ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

രണ്ടിലൊന്ന് അറിയണം, തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം, എം ആർ അജിത് കുമാറിനെ നീക്കുന്നതിൽ നിലപാട് കടുപ്പിച്ച് സിപിഐ

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments