Select Your Language

Notifications

webdunia
webdunia
webdunia
webdunia

HBD D Q: എന്റെ പോര്‍ഷെ ഇങ്ങെടുക്ക്, ദുല്‍ഖറിന് നിയന്ത്രണം വിട്ട നിമിഷം: ആ സംഭവം തുറന്ന് പറഞ്ഞ് താരം

HBD D Q: എന്റെ പോര്‍ഷെ ഇങ്ങെടുക്ക്, ദുല്‍ഖറിന് നിയന്ത്രണം വിട്ട നിമിഷം: ആ സംഭവം തുറന്ന് പറഞ്ഞ് താരം

അഭിറാം മനോഹർ

, ഞായര്‍, 28 ജൂലൈ 2024 (10:58 IST)
മലയാളത്തില്‍ മാത്രമല്ല ഇന്ന് ഇന്ത്യയാകെ ആരാധകരുള്ള വലിയ താരമാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകനെന്ന താരജാഡയില്ലാതെ പുതുമുഖങ്ങള്‍ക്കൊപ്പം ആദ്യ സിനിമയില്‍ അഭിനയിച്ച ദുല്‍ഖര്‍ മലയാളവും തമിഴും കടന്ന് തെന്നിന്ത്യയും ബോളിവുഡും കീഴടക്കിയത് കണ്ണ് ചിമ്മുന്ന വേഗത്തിലാണ്. നിലവില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലും ഒരു പോലെ സിനിമകള്‍ ചെയ്യാന്‍ താരത്തിനാകുന്നുണ്ട്.
 
എന്നാല്‍ ഹിന്ദിയില്‍ ആദ്യത്തെ സിനിമകളില്‍ അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് വേണ്ടത്ര പ്രാധാന്യം സെറ്റുകളില്‍ ആരും തന്നിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. നെറ്റ്ഫ്ലിക്സില്‍ പുതുതായി റിലീസ് ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന വെബ് സീരീസിന്റെ പ്രൊമോഷനായി ഇ ടൈംസ് നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. വെബ് സീരീസില്‍ ദുല്‍ഖറിന്റെ സഹതാരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സിനിമാസെറ്റില്‍ നടന്ന കാര്യത്തെ പറ്റി ആദ്യം പറഞ്ഞത്.
 
ദുല്‍ഖര്‍ വളരെ മിതഭാഷിയും സാധാരണക്കാരെ പോലെ പെരുമാറുന്ന താരവുമാണ്. എന്നാല്‍ ഒരിക്കല്‍ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ മാത്രം താരത്തിന് ഷോ ഓഫ് കാണിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗുല്‍ഷന്‍ ദേവയ്യ പറയുന്നത്. ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെ. സിനിമ ഏതാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പുതിയൊരു ഇന്‍ഡസ്ട്രിയിലെ എന്റെ ആദ്യ സിനിമകളില്‍ ഒന്നായിരുന്നു. സെറ്റില്‍ ആരും തന്നെ അവിടെ ഞാന്‍ ഉണ്ടെന്ന തരത്തില്‍ പെരുമാറുന്നുണ്ടായിരുന്നില്ല. ഞാന്‍ അത്ര പ്രാധാന്യം ഉള്ള ആളാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലെന്ന് എനിക്ക് തോന്നി.എന്റെ പോര്‍ഷെ ഇങ്ങ് കൊണ്ടുവരു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അടുത്ത ദിവസങ്ങളില്‍ പോര്‍ഷെയിലാണ് ഞാന്‍ സെറ്റിലെത്തിയത്. അങ്ങനെയെങ്കിലും ഞാന്‍ പ്രാധാന്യമുള്ള ഒരാളാണെന്ന് അവര്‍ കരുതട്ടെ എന്നാണ് ഞാന്‍ കരുതിയത്. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മാറി. ഞാന്‍ എന്തോ പ്രധാനപ്പെട്ട ആളാണെന്ന് അവര്‍ക്ക് തോന്നി. ദുല്‍ഖര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dulquer Salmaan: അന്ന് മോഹന്‍ലാല്‍ ഫാന്‍സ് കൂവി വിളിച്ചവന്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം; ദുല്‍ഖറിന്റെ വളര്‍ച്ച