Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അത് മമ്മൂട്ടി സാര്‍ ചെയ്യണം; വൈറലായി അല്ലു അര്‍ജുന്റെ വാക്കുകള്‍

Mammootty
അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' തിയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്റെ അഭിമുഖങ്ങളിലെ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഗോഡ്ഫാദര്‍ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനു രണ്ടാമതൊന്ന് ആലോചിക്കാതെ 'മമ്മൂട്ടി സാര്‍' എന്നാണ് അല്ലു മറുപടി നല്‍കിയത്. അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡബ്‌ള്യു.സി.സി.ക്ക് വഴങ്ങി അമ്മ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആഭ്യന്തര കമ്മിറ്റി, നിയമാവലി പുതുക്കി