Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രം:ശ്രീനാഥ് ഭാസി

ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രം:ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്

, ശനി, 18 ഡിസം‌ബര്‍ 2021 (16:59 IST)
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ ചിത്രം ഒരു വന്‍ സംഭവം ആവുമെന്ന് നടന്‍ ശ്രീനാഥ് ഭാസി.
 
ഭീഷ്മപര്‍വ്വത്തില്‍ അഭിനയിച്ച പലരും പലപ്പോഴായി പറഞ്ഞിട്ടുള്ളത് ഈ ചിത്രം ഒരു വന്‍ സംഭവം ആവുമെന്നാണെന്ന് നടന്‍ ശ്രീനാഥ് ഭാസി.വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ഈ സിനിമയില്‍ അഭിനയിക്കാനായി തന്നെ ഒരു ഭാഗ്യമാണ്. ഭീഷ്മ പര്‍വ്വം ഒരു എപിക് ചിത്രമാണെന്നും മമ്മൂട്ടി, അമല്‍ നീരദ് എന്നിവക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
 
സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍ , വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താന്‍ ലാലിന്റെ ആളല്ലേ?'; നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് ആദ്യം താല്‍പര്യക്കുറവ് ഉണ്ടായിരുന്നു, പിന്നീട് 'യെസ്' മൂളിയത് മോഹന്‍ലാല്‍ വിളിച്ചതോടെ