കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സ്ത്രീകള്‍ക്ക് മാത്രമാണ് സിനിമയില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിംഗ് കൗച്ച് തടയുന്ന നടന്മാര്‍ക്കും സിനിമ നഷ്ടപ്പെടാമെന്നും താരം പറഞ്ഞു. എനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ തുടക്കകാലത്താണ് അതൊന്നും അതേകുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ലെന്നും കാസ്റ്റിംഗ് നടത്തിയ ആളെ ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. പക്ഷേ ഈ സംഭവങ്ങള്‍ക്കൊക്കെ ഡയമെന്‍ഷന്‍സ് ഉണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടന്‍ എത്തിനില്‍ക്കുന്നതെന്നും ഗോകുല്‍ പറഞ്ഞു.
ഇത് തെറ്റായ ആരോപണമാണെന്ന് മനസ്സിലായി വരുന്നു. ഇതിലൂടെ തന്നെ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ കൂടി ഇരകളാണെന്ന് മനസ്സിലാക്കാമെന്നും യഥാര്‍ത്ഥ കേസുകളില്‍ ഇരകള്‍ക്കൊപ്പം തന്നെയാണെന്ന് നില്‍ക്കേണ്ടതെന്നും നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമം ഉണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.