തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് അജിത് കുമാര്‍. എന്നാല്‍ സമീപകാലത്തായി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റൊന്നും നല്‍കാന്‍ അജിത്തിനായിട്ടില്ല. സിനിമയില്‍ നിന്നും മാറി റേസിംഗ് കരിയറിലും ശ്രദ്ധ വെയ്ക്കുന്നതിനാല്‍ ചുരുക്കം സിനിമകളിലാണ് താരം അഭിനയിക്കുന്നത്.എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അജിത് നായകനായെത്തിയ സിനിമയായ വിടാമുയര്‍ച്ചിയ്ക്ക് ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
എങ്കിലും അജിത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ക്ക് ആന്റണി എന്ന ഹിറ്റ് സിനിമ കഴിഞ്ഞ വര്‍ഷം സമ്മാാനിച്ച ആദിക് രവിചന്ദ്രനാണ് അടുത്ത അജിത് സിനിമയുടെ സംവിധായകന്‍. കടുത്ത അജിത് ആരാധകനായ ആദിക് ഒരുക്കുന്ന സിനിമ ഒരു ഫാന്‍ ബോയ് സംഭവം തന്നെയാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാര്‍.
ആദിക്കിനൊപ്പം ഞാന്‍ ചെയ്ത തൃഷ ഇല്ലിയാന നയന്‍താര, മാര്‍ക്ക് ആന്റണി സിനിമകള്‍ വലിയ വിജയമായിരുന്നു. 18 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു അജിത് സാര്‍ സിനിമയ്ക്ക് മ്യൂസിക് നല്‍കുന്നത്. അതിനാല്‍ തന്നെ അത് വളരെ സ്‌പെഷ്യലും മാസും ആകണമെന്നുണ്ടായിരുന്നു. വളരെ ഗംഭീര പ്രകടനമാണ് സിനിമയില്‍ അജിത് സാറിന്റേത്. ഫാന്‍സിനായുള്ള ഒരു ട്രീറ്റ് തന്നെയാകും സിനിമ. പേട്ട, വിക്രം പോലുള്ള സിനിമകളെ നമ്മള്‍ ഫാന്‍ ബോയ് സിനിമകളെന്ന് പറയാറില്ലെ. ഇതും അത്തരത്തിലൊരു സിനിമയാണ്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജി വി പ്രകാശ് കുമാര്‍ പറഞ്ഞു.