Webdunia - Bharat's app for daily news and videos

Install App

അപ്ഡേറ്റുകൾക്ക് അപ്ഡേറ്റ്, പ്രമോഷന് പ്രമോഷൻ, വിടാമുയർച്ചിയുടെ ക്ഷീണം അജിത് തീർത്തിരിക്കും: ഗുഡ് ബാഡ് അഗ്ലി ടീസർ 28ന്

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2025 (19:20 IST)
തമിഴ് സിനിമയില്‍ ദളപതി വിജയ്‌ക്കൊപ്പം തന്നെ ആരാധകപിന്തുണയുള്ള താരമാണ് അജിത്. സിനിമയ്ക്ക് പുറമെ റേസിംഗും യാത്രകളുമെല്ലാമായി കരിയറില്‍ ബ്രേയ്ക്ക് എടുക്കുന്നതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതുവെ അജിത് സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. തുനിവ് എന്ന വിജയചിത്രത്തിന് ശേഷം പുറത്തിറങ്ങിയ വിടാമുയര്‍ച്ചി എന്ന അജിത് സിനിമയ്ക്ക് കാര്യമായ നേട്ടം ബോക്‌സോഫീസില്‍ നേടാനായിരുന്നില്ല. എന്നാല്‍ വിടാമുയര്‍ച്ചിയുടെ ക്ഷീണം അടുത്ത സിനിമയില്‍ അജിത് തീര്‍ക്കുമെന്നാണ് തമിഴകത്തെ അടക്കം പറച്ചില്‍.
 
 മാര്‍ക്ക് ആന്റണി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ആദിക് രവിചന്ദര്‍ ഒരുക്കുന്ന സിനിമയ്‌ക്കൊപ്പം തന്നെ അജിത്തിന്റെ ഫാന്‍ ബോയ് ആണ് സംവിധായകന്‍ എന്നതാണ് അതിന് ഒരു കാരണം. മാസ് സീനുകള്‍ക്ക് യാതൊരു കുറവും ഗുഡ് ബാഡ് അഗ്ലിയില്‍ ഇല്ലെന്ന സംഗീത സംവിധായകന്‍ ഗി വി പ്രകാശ് പറഞ്ഞതും സിനിമയ്ക്ക് ഹൈപ്പ് കയറാന്‍ ഇടയാക്കിയിട്ടുണ്ട്. മുന്‍ അജിത് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യമായ പ്രമോഷനുകള്‍ക്ക് ശേഷമാണ് ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
 
 സിനിമയുടെ റിലീസിന് ഒരു മാസം മുന്‍പ് തന്നെ നിര്‍മാതാക്കള്‍ സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്. ഏപ്രില്‍ 10ന് റിലീസാകുന്ന സിനിമയുടെ ടീസര്‍ ഫെബ്രുവരി 28ന് പുറത്തുവിടുമെന്നാണ് ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2023 നവംബറില്‍ ചിത്രീകരണം അരംഭിച്ച സിനിമയില്‍ അജിത്തിനൊപ്പം തൃഷ, സുനില്‍,പ്രസന്ന, അര്‍ജുന്‍ ദാസ് മുതലായ താരങ്ങളും അണിനിരക്കുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീസാണ് നിര്‍മാണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments