തമിഴ് സിനിമാ ആസ്വാദകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയായിരുന്നു അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചി. മഗിഴ് തിരുമേനി എന്ന ഗ്യാരന്റിയുള്ള സംവിധായകന്റെ കയ്യില്‍ തലയെ കിട്ടിയിട്ടും 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായ ബ്രേക്ക്ഡൗണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള സിനിമയായിട്ടാണ് വിടാമുയര്‍ച്ചി ഇറക്കിയത്. ആദ്യ ദിനത്തില്‍ സമ്മിശ്രമായ പ്രതികരണമായിരുന്നു ബോക്‌സോഫീസില്‍ സിനിമയ്ക്ക് ലഭിച്ചത്.
പ്രമുഖ ഇന്‍ഡസ്ട്രി ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍ക്‌സിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ നിന്നും 22 കോടി രൂപയാണ് ആദ്യ ദിനത്തില്‍ സിനിമ നേടിയത്. അജിത്തിന്റെ കഴിഞ്ഞ സിനിമയായിരുന്ന തുനിവ് ആദ്യ ദിനത്തില്‍ 24.4 കോടി രൂപയായിരുന്നു ഇന്ത്യന്‍ ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ഷോയ്ക്ക് ശേഷം മിക്‌സഡ് റിവ്യൂകളാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നാണ് സൂചന. വീക്കെന്‍ഡില്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്നാണ് സാക്‌നില്‍ക്‌സിന്റെ വിലയിരുത്തല്‍