'നല്ല ചേർച്ചയുണ്ട് രണ്ടാളും, ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ': കല്യാണിക്കുട്ടിക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

നിഹാരിക കെ എസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (13:12 IST)
വ്യക്തിപരമായ ജീവിതം മൂലം പൊതുസമൂഹത്തിന് മുന്നിൽ പലതവണ ക്രൂശിക്കപ്പെട്ട ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. സുഹൃത്തുക്കളായ സ്ത്രീകളുടെ കൂടെ ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായി. നിരവധി കിംവദന്തികളാണ് ഗോപി സുന്ദറിനെപറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാറുള്ളത്. വ്യക്തിപരമായ ജീവിതകാരണങ്ങൾ ഇത്രയും സൈബർ അറ്റാക്ക് ഉണ്ടായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല.
 
ഇപ്പോഴിതാ പുതിയ ഒരു പോസ്റ്റുമായാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. പുതിയ ചിത്രം ആരുടെയെന്നല്ലേ!!! ഇവളാണ് എന്റെ കല്യാണികുട്ടി എന്ന ക്യാപ്ഷനോടെ ഒരു നായയുടെ ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖം ഇല്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണികുട്ടി എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചിരിക്കുന്നത്.
 
വളരെ രസകരമാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ള കമന്റുകൾ. ഈ പോസ്റ്റിനെ പോസിറ്റിവ് ആയിട്ടാണ് പലരും കണ്ടിരിക്കുന്നത്. ഗോപി സുന്ദറിനെ പരിഹസിക്കുകയോ വിമർശിക്കുകയോ ചെയ്യാതെ, നർമരൂപത്തിലുള്ള ട്രോളുകളാൽ നിറയുകയാണ്. 'എല്ലാരും വാ നമുക്ക് പട്ടിക്കുനേരെ സൈബർ ആക്രമണം നടത്താം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി എന്ന കമന്റ് ആണ് മറ്റൊരാൾ കുറിച്ചിട്ടുള്ളത്. നല്ല ചേർച്ചയുണ്ട് അണ്ണാ, ധൈര്യം ആയി കൂടെ നിർത്താം നന്ദി ഉള്ള വർഗം ആണ് അവസാനം വരെ കൂടെ കാണും, സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്‌' എന്ന് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments