Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

'നീ ഏറ്റവും മികച്ചവൾ, കരുത്തായി മുന്നോട്ട് പോവുക': അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

Gopi Sundar

നിഹാരിക കെ എസ്

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (18:01 IST)
Amrutha and Gopi Sundar
ഗായിക അമൃത സുരേഷും മുൻഭർത്താവ് ബാലയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുകയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു. ബാല വർഷങ്ങളായി അമൃതയ്‌ക്കെതിരെ പല ആരോപണങ്ങൾ ഉയർത്തി രംഗത്തുണ്ടെങ്കിലും മകൾ പാപ്പു അടുത്തിടെ ബാലയ്‌ക്കെതിരെ രംഗത്ത് വന്നതായിരുന്നു എല്ലാ വിവാദങ്ങൾക്കും തുടക്കം. 
 
പിന്നാലെ അമൃതയ്ക്കും മകൾക്കും നേരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നത്. മകൾക്ക് മറുപടിയുമായി ബാല രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കടുത്ത സൈബർ ആക്രമണത്തിന് അമൃതയും കുടുംബവും ഇരയായത്. മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അമൃത രംഗത്ത് വന്നപ്പോൾ, തന്റെ ഭാഗം ന്യായീകരിക്കുകയാണ് ബാല ചെയ്തത്. പതിനാല് വർഷം മുമ്പത്തെ ബന്ധത്തിന്റെ പേരിൽ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത പറഞ്ഞു. ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചിരുന്നു.
 
ഇപ്പോഴിതാ അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദർ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.”നീ ഏറ്റവും മികച്ചവളും കരുത്തയുമാണ്. മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി”എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്.
 
ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്. എന്നാൽ അധികനാൾ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴികൾ കേൾക്കുന്നുണ്ട്. അമൃതയെ സോഷ്യൽ മീഡിയയും ബാലയും അടക്കമുള്ളവർ മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് ഈ ബന്ധത്തിന്റെ പേരിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെലവാക്കിയത് 300 കോടിയോളം, ബോക്സോഫീസിൽ മുക്കും കുത്തി വീണു, ഇന്ത്യൻ 3 തിയേറ്ററുകളിലേക്കില്ല, ഒടിടി തന്നെ