Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗര്‍ര്‍ര്‍' വിജയമായോ ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

Grrr' box office collection day 1 Kunchacko Boban and Suraj Venjaramoodu starrer makes decent figures

കെ ആര്‍ അനൂപ്

, ശനി, 15 ജൂണ്‍ 2024 (15:16 IST)
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗര്‍ര്‍ര്‍' ജൂണ്‍ 14 വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
'ഗര്‍ര്‍ര്‍'ആദ്യ ദിനത്തില്‍ ഏകദേശം 0.75 കോടി നേടി.2024 ജൂണ്‍ 14-ന്, ചിത്രം മൊത്തത്തില്‍ 15.11 ശതമാനം ഒക്യുപന്‍സി രേഖപ്പെടുത്തി. പ്രഭാത ഷോകളില്‍ 16.13 ശതമാനവും ഉച്ചകഴിഞ്ഞ്, ഈവനിംഗ് ഷോകളില്‍ യഥാക്രമം 12.03 ശതമാനവും 17.18 ശതമാനവും ഒക്യുപെന്‍സികള്‍ നേടി.
 
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
 
 എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടര്‍ബോ' വേറെ ലെവല്‍!22-ാം ദിവസം നേടിയ കളക്ഷന്‍