Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് ഇനി 'ഗുരുവായൂരമ്പലനടയില്‍', ചിത്രീകരണത്തിന് തുടക്കമായി

പൃഥ്വിരാജ് ഇനി 'ഗുരുവായൂരമ്പലനടയില്‍', ചിത്രീകരണത്തിന് തുടക്കമായി

കെ ആര്‍ അനൂപ്

, വെള്ളി, 12 മെയ് 2023 (15:09 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍.പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു.ജയ ജയ ജയ ജയ ഹേ വിജയത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
 
നടന്‍ യോഗി ബാബു ഈ ചിത്രത്തിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്, മൂന്നാം ആഴ്ചയില്‍ 'പാച്ചുവും അത്ഭുതവിളക്കും', നന്ദി പറഞ്ഞ് അഹാന