പൃഥ്വിരാജ്-ബേസില്‍ ജോസഫ് ടീമിന്റെ 'ഗുരുവായൂരമ്പല നടയില്‍'എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ വിവാദമായി മാറിയിരുന്നു.സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സംവിധായകന്‍ വിപിന്‍ദാസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന്‍ ബൈജു സന്തോഷ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയായിരുന്നു.
കുഞ്ഞിരാമായണം രചയിതാവ് ദീപു പ്രദീപ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇ 4 എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചേര്‍ന്നാണ് നിര്‍മ്മാണം.