Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പൃഥ്വിരാജ് ചിത്രം വൻ പരാജയമായി, 10 വർഷമായിട്ടും നഷ്ടം തീർന്നിട്ടില്ല: നിർമാതാവ് സാബു ചെറിയാൻ

sabu cherian
, ചൊവ്വ, 14 ഫെബ്രുവരി 2023 (13:15 IST)
മലയാളത്തിൽ ഫോർ ദ പീപ്പിൾ അടക്കം നിരവധി സിനിമകൾ നിർമിച്ച പ്രശസ്തനായ നിർമ്മാതാവാണ് സാബു ചെറിയാൻ. ഒരു സമയത്ത് മലയാള സജീവമായ സാബു ചെറിയാൻ പൃഥ്വിരാജ് നായകനായെത്തിയ ത്രില്ലർ എന്ന സിനിമയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളൊന്നും തന്നെ സാബു ചെറിയാൻ നിർമിച്ചിട്ടില്ല.
 
ത്രില്ലർ എന്ന സിനിമ വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്നും അതിൻ്റെ കടം തീർക്കാൻ തനിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും സാബു ചെറിയാൻ പറയുന്നു. പത്ത് വർഷക്കാലമായി ആ സിനിമ ചെയ്തിട്ട്. അതിൻ്റെ ഫിനാഴ്സേഴ്സിന് ഞാൻ പൈസ കൊടുക്കാനുണ്ട്. ആ കടം തീർക്കാതെ ഇനിയും അടുത്ത പടത്തിലേക്ക് പോകാൻ താത്പര്യമില്ല.
 
പലരും ഒരു പടത്തിൻ്റെ കടം ഉണ്ടാകുമ്പോൾ തന്നെ മറ്റ് സിനിമകൾ ചെയ്യുന്നുണ്ട്. എനിക്ക് മാനസികമായി അത് ശരിയാകില്ല. വലിയ നടന്മാരോട് ചെന്ന് ചോദിച്ചാൽ ഡേറ്റ് കിട്ടുമായിരിക്കും. എന്നാൽ അവരുടെ ഡേറ്റ് വാങ്ങി പടം ചെയ്യാനുള്ള സാമ്പത്തികസ്ഥിതിയിലല്ല ഞാനുള്ളത്. സാബു ചെറിയാൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുകാലത്ത് അടുത്ത സുഹൃത്തുക്കള്‍, പിന്നീട് ഇരുവരും തെറ്റി; ദിലീപിനും ഭാവനയ്ക്കും ഇടയില്‍ സംഭവിച്ചത്