Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താംക്ലാസില്‍ മികച്ച വിജയം, വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് ഹന്‍സിക

പത്താംക്ലാസില്‍ മികച്ച വിജയം, വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് ഹന്‍സിക

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂലൈ 2021 (10:51 IST)
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. ഇളയ മകന്‍ ഹന്‍സിക കൃഷ്ണ പത്താംക്ലാസില്‍ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 91 ശതമാനം മാര്‍ക്ക് കൊച്ചുമിടുക്കി നേടി.ഐസിഎസ്ഇ സിലബസാണ് ഹന്‍സിക പഠിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നും ഇത് വിശ്വസിക്കാനാകില്ലെന്നും പറഞ്ഞു കൊണ്ടാണ് ഹന്‍സിക സന്തോഷം പങ്കു വെച്ചത്.
 
തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് കൃഷ്ണ കുമാറിന്റെ നാലുമക്കളും പഠിച്ചത്. ഹന്‍സിക പത്താം ക്ലാസിനു ശേഷം പ്ലസ് വണ്ണും ഇവിടെ തന്നെ തുടരാനാണ് തീരുമാനം.
 
നടി അഹാനയെക്കാള്‍ 10 വയസ്സ് കുറവുണ്ട് ഹന്‍സികയ്ക്ക്. അതുകൊണ്ടുതന്നെ കുഞ്ഞ് അനിയത്തിയോട് ഇഷ്ടം ഇത്തിരി കൂടുതലാണ് ചേച്ചിക്ക്.ഹന്‍സികയെകുറിച്ച് പറയുമ്പോള്‍ എല്ലാം അഹാനയുടെ വാക്കുകളില്‍ ആ സ്‌നേഹം എപ്പോഴും കാണാനാകും.
 
അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന അടി ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ഒപ്പം വണ്‍ എന്ന ചിത്രത്തില്‍ ഇഷാനി കൃഷ്ണയും അഭിനയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജന്മദിനാശംസകള്‍ സഹോദരാ'; ധനുഷിന് പിറന്നാള്‍ ആശംസകളുമായി ടോവിനോ തോമസ്