Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാം വയസ്സില്‍ ബാലതാരമായി അരങ്ങേറ്റം, മലയാളത്തിന്റെ പ്രിയ നടി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രോഹിണിയുടെ പ്രായം അറിയുമോ?

അഞ്ചാം വയസ്സില്‍ ബാലതാരമായി അരങ്ങേറ്റം, മലയാളത്തിന്റെ പ്രിയ നടി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രോഹിണിയുടെ പ്രായം അറിയുമോ?
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:04 IST)
തെന്നിന്ത്യന്‍ സിനിമയില്‍ വിവിധ ഭാഷകളിലായി നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് രോഹിണി. മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം രോഹിണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. 1969 ഡിസംബര്‍ 15 ന് ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിലാണ് രോഹിണി ജനിച്ചത്. താരം തന്റെ 52-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. അഞ്ചാം വയസ്സിലാണ് രോഹിണിയുടെ സിനിമാ അരങ്ങേറ്റം. തമിഴിലും തെലുങ്കിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട രോഹിണി 1982 ല്‍ കക്ക എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. നടന്‍ രഘുവരനെയാണ് രോഹിണി വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. രഘുവരന്റെ അമിത ലഹരി ഉപയോഗം കാരണം ഈ ബന്ധം പിന്നീട് നിയമപരമായി വേര്‍പ്പെടുത്തുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം കഴിഞ്ഞ് ഞാന്‍ കുറേ പരിശ്രമിച്ചു, ഫലം കണ്ടില്ല; രഘുവരന്റെ അമിത ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ താന്‍ ശ്രമിച്ചതിനെ കുറിച്ച് രോഹിണി