Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ഒരു സര്‍വ്വകാല ഹിറ്റ് !ശ്രീകുമാരന്‍ തമ്പിക്ക് പിറന്നാള്‍ ആശംസകളുമായി വേണുഗോപാല്‍

എന്റെ ഒരു സര്‍വ്വകാല ഹിറ്റ് !ശ്രീകുമാരന്‍ തമ്പിക്ക് പിറന്നാള്‍ ആശംസകളുമായി വേണുഗോപാല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 16 മാര്‍ച്ച് 2023 (11:07 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ജന്മദിനമാണ് ഇന്ന്. താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.83-ാം ജന്മദിനത്തില്‍ ആശംസകളുമായി ജി വേണുഗോപാല്‍.ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ പിറന്ന തന്റെ സര്‍വ്വകാല ഹിറ്റ് ഗാനവും വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്.
 
'മലയാളിയുടെ പ്രിയ കവി, അനുഗ്രഹീതനായ പാട്ടെഴുത്തുകാരന്‍, എന്റെ ഗുരുതുല്യനായ ശ്രീകുമാരന്‍ തമ്പി സാറിന്റെ ജന്മദിനമാണ് ഇന്ന് . ആയുരാരോഗ്യ സൗഖ്യം, കാവ്യസാക്ഷാത്കാരം ആശംസിക്കുന്നു തമ്പി സാറിന്. അങ്ങയുടെ തൂലികയില്‍ വിരിയുന്ന ഓരോ സൃഷ്ടിക്കുമായ് കാവ്യകേരളം കാതോര്‍ത്ത്, കണ്ണും നട്ട് കാത്തിരിക്കുന്നു. VG
 
തമ്പി സാറിന്റെ രചന. ഇളയരാജ സാറിന്റെ സംഗീതം. എന്റെ ഒരു സര്‍വ്വകാല ഹിറ്റ് ഗാനമിതാ'-വേണുഗോപാല്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നും കൂടെ ഉണ്ടാവണം,ഒരുപാട് സന്തോഷം, നന്ദി പറഞ്ഞ് മനോജ് കെ ജയന്‍