Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ സിനിമാലോകത്തിൻ്റെ എക്കാലത്തെയും വലിയ സൂപ്പർ താരം, സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ

ഇന്ത്യൻ സിനിമാലോകത്തിൻ്റെ എക്കാലത്തെയും വലിയ സൂപ്പർ താരം, സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ
, തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (14:12 IST)
ഇന്ത്യ എന്നാൽ ബോളിവുഡ് എന്നാണ് ഇന്ത്യൻ സിനിമയെ പറ്റി മറ്റ് രാജ്യങ്ങൾക്കുള്ള അഭിപ്രായം. പ്രാദേശിക സിനിമാവ്യവസായങ്ങളിൽ നിന്നും ബോളിവുഡിൽ താരങ്ങൾ അഭിനയിക്കാൻ കൊതിക്കുന്നത് ഈ സ്വീകാര്യത ലക്ഷ്യമിട്ടാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഇൻഡസ്ട്രിയായിരുന്നില്ല ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർ താരത്തെ സൃഷ്ടിച്ചത്. മഹാരാഷ്ടയിൽ ജനിച്ച് തമിഴ്‌നാട് തൻ്റെ കർമ്മമണ്ഡലമാക്കിയ ഇന്ത്യൻ നായക സങ്കൽപ്പത്തോട് ചേർന്ന് നിൽക്കാത്ത ഒരു തമിഴ് സൂപ്പർ താരമായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്.
 
തമിഴ് സിനിമയുടെ ചരിത്രമെടുത്താൽ രജനിയോളം വലിയ താരം അവിടെ ഉണ്ടായിട്ടില്ല. മലയാളിയായ എംജിആറിനെ ഹൃദയത്തിലേറ്റുവാങ്ങിയ തമിഴ് ജനതയ്ക്ക് രജനിയെ സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. കരിയറിൻ്റെ തുടക്കകാലത്ത് കമൽ ഹാസൻ ആയിരുന്നു തമിഴിലും ഇന്ത്യയിലും നിറഞ്ഞുനിന്ന താരം. കമൽ ഹാസൻ പിന്നീട് കലാപരമായ സിനിമകൾക്കൊപ്പമുള്ള ഇടവേളകളിൽ മാത്രം മാസിനെ ആകർഷിക്കുന്ന സിനിമകളിലേക്ക് തിരിഞ്ഞപ്പോൾ രജനികാന്ത് ഇന്ത്യയും കടന്ന് വളർന്നു.
 
തൻ്റെ പോരായ്മകളെ കൃത്യമായി മനസിലാക്കിയ താരമായിരുന്നു രജനി. കമൽ ഹാസനെ പോലെ കലാപരമായ സിനിമകൾ കൂടി ചെയ്യുക എന്ന രീതിയിലേക്ക് പോകാതെ തൻ്റെ ശക്തമായ മേഖലയായ ജനപ്രിയ സിനിമകൾ വഴി അദ്ദേഹം പെട്ടെന്ന് വളർന്നു. കമൽ ഹാസൻ തൻ്റെ വഴി സ്വീകരിക്കാത്തതിനാലാണ് താൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരമായി നിൽക്കുന്നതെന്നും യഥാർഥത്തിൽ താൻ വരുമ്പോഴെ സൂപ്പർ താരമായിരുന്ന കമലാണ് സൂപ്പർ താരമെന്നും രജനി പിന്നീട് പറഞ്ഞു.
വിര
കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. തുടക്കക്കാലഠ് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ രജനിക്ക് ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു ആദ്യ ബ്രേക്ക് നൽകിയത്.
 
തൊണ്ണൂറുകളായിരുന്നു രജനീകാന്തിൻ്റെ പടയോട്ടകാലം. ആ സമയത്ത് പുറത്തുവന്ന ദളപതി, ബാഷ,മന്നൻ,മുത്തു,പാണ്ഡ്യൻ,അരുണാചലം എന്നീ സിനിമകൾ ഇന്ത്യൻ ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞുകൊണ്ടേയിരുന്നു. 2002ൽ ഏറെ കൊട്ടിഘോഷിച്ചെത്തിയ ബാബ തകർന്നടിഞ്ഞതോടെ രജനിയുഖത്തിന് അന്ത്യമായെന്ന് ഏവരും വിധിയെഴുതി.
 
20005ൽ ചന്ദ്രമുഖിയിലൂടെ വമ്പൻ വ്ജയം സൃഷ്ടിച്ചുകൊണ്ടായിരുന്നു രജനിയുടെ തിരിച്ചുവരവ്. ശിവാജിയും,കബാലിയും,യന്തിരനും,പേട്ടയും കടന്ന് ജയിലർ വരെ എത്തിനിൽക്കുന്നു രജനി. 200ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം രജനിയെ ആദരിച്ചിട്ടുണ്ട്.ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021ൽ ദാദസാഹേബ് ഫാൽകെ പുരസ്കാരവും രജനിയെ തേടിയെത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎഫ്എഫ്കെയിൽ ഇന്ന് 67 സിനിമകൾ, മമ്മൂട്ടി-ലിജോ ജോസ് സിനിമ നൻപകൽ നേരത്ത് മയക്കം ആദ്യ പ്രദർശനം