Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ഹിന്ദി സിനിമ, 'സലാം വെങ്കി'ലെ സിസ്റ്റര്‍ ക്ലാര,സിനിമയെ കുറിച്ച് മാലാ പാര്‍വതി

First Hindi movie

കെ ആര്‍ അനൂപ്

, വെള്ളി, 9 ഡിസം‌ബര്‍ 2022 (14:49 IST)
നടി രേവതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'സലാം വെങ്കി'ല്‍ മലയാളി താരം മാലാ പാര്‍വതിയും അഭിനയിച്ചിട്ടുണ്ട്.സിസ്റ്റര്‍ ക്ലാര എന്ന നഴ്‌സായി നടി വേഷമിടുന്നു. തന്റെ ആദ്യ ഹിന്ദി സിനിമയെ കുറിച്ച് മാലാ പാര്‍വതി.
 
'ഇന്ന് എന്റെ ആദ്യ ഹിന്ദി സിനിമ റിലീസ് ആണ്. സിസ്റ്റര്‍ ക്ലാര എന്നൊരു നഴ്‌സ് ആണ്, ഈ ചിത്രത്തില്‍ ഞാന്‍.നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയില്‍ കാജോള്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഈ സിനിമ നിങ്ങള്‍ കണ്ടെങ്കില്‍ എന്ന് ഒരാഗ്രഹമുണ്ട്. സ്വന്തം ശബ്ദമാണ്. ഡബ്ബ് അല്ല, സിങ്ക് സൗണ്ട് ആയിരുന്നു. ഹിന്ദി ഒക്കെ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരെല്ലാം, കണ്ടിട്ട് അഭിപ്രായം പറയണം. സിനിമ പഠിക്കാത്തവര്‍ക്ക് പ്രിഫറന്‌സ്'-മാലാ പാര്‍വതി കുറിച്ചു.
അര താഴെ തളര്‍ന്നു കിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും സ്‌നേഹബന്ധത്തിന്റെ കഥയാണ് 'സലാം വെങ്കി'. യഥാര്‍ത്ഥ കഥയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കജോള്‍ ആണ് പ്രധാന വേഷയത്തില്‍ എത്തുന്നത്.ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കാന്‍ നന്ദന,'നല്ല സമയം' വിശേഷങ്ങള്‍