പുലര്‍ച്ചെ നാലുമണി വരെ ഷൂട്ട് ,ഇന്നച്ചനെ കാണാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍ നിന്ന് കൊച്ചിയിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 28 മാര്‍ച്ച് 2023 (14:54 IST)
വാര്‍ത്തകള്‍ പ്രചരിക്കുന്നു മുമ്പേ ഇന്നസെന്റിന്റെ മരണവിവരം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു. അക്കാര്യം 'മലൈക്കോട്ടൈ വാലിബന്‍' ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി തയ്യാറായി നില്‍ക്കുന്ന ലാല്‍ സഹനടനായ ഹരീഷ് പേരടിയോട് പറഞ്ഞു.
 
ഹരീഷ് പേരടിയുടെ കുറിപ്പ് 
 
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര്‍ ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തുന്നത്..ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന്‍ എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടന്‍ പോയി...വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും...ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാര്‍...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്‌നേഹത്തോടെ
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments