കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനായി ശമ്പളത്തിൽ നിന്നും ആറ് ദിവസത്തെ പണം പിടിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അദ്ധ്യാപകർക്കെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. അധ്യാപകരോട് നടൻ മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോകാനും ഹരീഷ് പേരടി പറ്യുന്നുണ്ട്.
കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് മണികണ്ഠൻ മറ്റുള്ളവർക്ക് മാതൃകയായത്. ഇതിലൂടെ കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണു താരം ചെയ്തതെന്ന് ഹരീഷ് കുറിച്ചു.
'മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം …തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു. മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകൾ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്…”കൈയ്യടിക്കെടാ” ….
' - ഹരീഷ് പേരടി കുറിച്ചു.