പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും: ഹരീഷ് പേരടി

കെ ആര്‍ അനൂപ്
ബുധന്‍, 30 ജൂണ്‍ 2021 (14:18 IST)
എസ്‌ഐ എസ്.പി. ആനിയെ പ്രശംസിച്ചു കൊണ്ട് ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി നടനെതിരെ പ്രതികരിച്ചിരുന്നു. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഇപ്പോഴിതാ പൊട്ടിനെക്കുറിച്ച് കുറിപ്പുംസായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
 
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്
 
തടിച്ചും,നീണ്ടും,ഉരുണ്ടും,വിലങ്ങനെയും,കുറങ്ങനെയും,അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകള്‍ ഈ നെറ്റിയില്‍ കിടന്ന് അമ്മാനമാടി.എത്രയെത്ര അമ്മദൈവങ്ങള്‍ക്കുവേണ്ടി ഉറഞ്ഞ് തുള്ളി.മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊട്ടുതൊടുമ്പോള്‍ അച്ഛന്‍ എന്റെ മനസ്സിലേക്ക് വരാറേയില്ല.എപ്പോഴും അമ്മയാണ് വരാറ്.അതിനുകാരണം അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു.

അത് അച്ഛനെ ഓര്‍ക്കാനുമല്ല..മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല...മറിച്ച് ഭര്‍ത്താവ് മരിച്ച എന്റെ അമ്മ പൊട്ടുതൊട്ടാല്‍ ആരുണ്ടെടാ ചോദിക്കാന്‍?എന്ന്അന്ന്20ത് വയസ്സുള്ള ഒരു ചെക്കന്റെ പൊട്ടിതെറിപ്പ്...അത്തരം പൊട്ടിതെറിപ്പുകള്‍ തന്നെയാണ് യഥാര്‍ത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു 'പൊട്ടുകള്‍' എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണ്.പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും.

കാലുകള്‍ വിടര്‍ത്തിയിരിക്കല്‍ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തില്‍ ഒരു പാട് വേദന സഹിച്ച് കാലുകള്‍ വിടര്‍ത്തുമ്പോളാണ് എല്ലാ പൊട്ടന്‍മാരും ഈ ഭൂമി കാണാന്‍ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.ആ വലിയ പൊട്ടുകളൂടെ ഓര്‍മ്മക്ക് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷികള്‍ എപ്പോഴും V ആകൃതിയില്‍ പറക്കുന്നത് എന്തുകൊണ്ടെന്നറിയാമോ

കൊല്ലത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

പാലക്കാട് യുഡിഎഫിൽ വൻ അഴിച്ചുപണി; പട്ടാമ്പി ലീഗിന്, കോങ്ങാട് കോൺഗ്രസിന്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ട് രാജ്യങ്ങള്‍ ഇനി പ്രവേശനം അനുവദിക്കില്ല

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments