Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ മൂന്ന് പദ്ധതികള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ മൂന്ന് പദ്ധതികള്‍

ശ്രീനു എസ്

, ചൊവ്വ, 29 ജൂണ്‍ 2021 (09:14 IST)
ആലപ്പുഴ: സ്ത്രീ പീഡന കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നു പദ്ധതികള്‍ക്ക് കൂടി തുടക്കമായി. കാതോര്‍ത്ത്, രക്ഷാദൂത്, പൊന്‍വാക്ക് എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് നടപ്പാക്കുന്നത്. കാതോര്‍ത്ത് പദ്ധതി പ്രകാരം സമൂഹത്തില്‍ വിവിധതരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കും. സേവനം ആവശ്യമുള്ളവര്‍ക്ക് www.kathorthu.wcd.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
 
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി സഹകരിച്ചു നടത്തുന്ന രക്ഷാദൂത് പദ്ധതി പ്രകാരം അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതി നല്‍കാം. പോസ്റ്റോഫീസില്‍ എത്തി തപാല്‍ എന്ന കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്ററിന്റെ സഹായത്തോടെ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം എഴുതി പിന്‍കോഡ് സഹിതം ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. ശൈശവ വിവാഹം തടയുന്നതിനായുള്ള പദ്ധതിയാണ് 'പൊന്‍വാക്ക്'. ശൈശവ വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലശേരിയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍