Webdunia - Bharat's app for daily news and videos

Install App

ഏത് പാട്ടും വിശ്വസ്തതയോടെ വലിച്ചുനീട്ടി കൊടുക്കപ്പെടും, വിമർശനങ്ങൾക്ക് സെൽഫ് ട്രോൾ മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്‌ണൻ

അഭിറാം മനോഹർ
ചൊവ്വ, 18 ഫെബ്രുവരി 2020 (14:59 IST)
മലയാള സംഗീത രംഗത്ത് അടുത്തിടെയായി ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഒറിജിനൽ ഗാനങ്ങൾക്ക് ഭാവം പകർന്ന് കവർ സോംഗുകൾ പുറത്തിറക്കുന്ന ഹരീഷിന് ആരാധകരെ പോലെ തന്നെ വിമർശകരും ധാരളമുണ്ട്. ഒറിജിനൽ എന്ന് പൊതുസമൂഹത്തിന്റെ ധാരണയിലുള്ള പാട്ടുകളെ ഹരീഷ് നീട്ടി പാടുകയും പാട്ടിനെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വിമർശകരുടെ പക്ഷം. എന്നാൽ വിമർശകർ ഉണ്ടെന്ന പോലെ ഹരീഷിന്റെ ഗാനങ്ങളുടെ ശൈലിയെ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്.
 
മുൻപും പല തവണ തന്റെ ശൈലിയെ പറ്റിയുള്ള എതിർപ്പുകൾക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും ഇത്തവണ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് ഹരീഷ്. ഏതു പാട്ടും വിശ്വസ്‍തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൌജന്യമായി. ബന്ധപ്പെടുക, എലാസ്‍ട്രിക്ക് ഏട്ടൻ, ഷൊറണൂര്‍ എന്നാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ എന്നാണ് വിമർശകരോടുള്ള പ്രതികരണമായി ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.
 
ഹരീഷ് ശിവരാമകൃഷ്ണന്റെ സെൽഫ് ട്രോൾ ആരാധകർക്കിടയിലും വലിയ ചർച്ചയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. എന്തുകൊണ്ട് പുതിയ ഗാനങ്ങൾ സ്വയം സൃഷ്ടിക്കുന്നില്ലെന്നും അത്തരത്തിൽ പുതിയ ഗാനങ്ങൾ പുറത്തിറക്കണമെന്നും ചില ആരാധകർ പോസ്റ്റിന് കീഴിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments